കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; മൂന്ന് കേസുകളിലായി പിടികൂടിയത് ഒരു കോടി 30 ലക്ഷം രൂപയുടെ സ്വർണം

കാസർകോട് സ്വദേശി നിസാമുദ്ധീൻ, കോഴിക്കോട് ബാലുശ്ശേരി സ്വദേശി അബു ശഫീർ, മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സജ്ജാദ് കമ്മിൽ എന്നിവരാണ് പിടിയിലായത്

കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; മൂന്ന് കേസുകളിലായി പിടികൂടിയത് ഒരു കോടി 30 ലക്ഷം രൂപയുടെ സ്വർണം
dot image

മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്ന് കേസുകളിലായി ഒരു കോടി 30 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. 2145 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണ്ണക്കടത്ത് നടത്തിയ മൂന്ന് പേർ കസ്റ്റംസിൻറെ പിടിയിലായി.

കാസർകോട് സ്വദേശി നിസാമുദ്ധീൻ, കോഴിക്കോട് ബാലുശ്ശേരി സ്വദേശി അബു ശഫീർ, മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സജ്ജാദ് കമ്മിൽ എന്നിവരാണ് പിടിയിലായത്. സ്വർണം മിശ്രിതം രൂപത്തിൽ ക്യാപ്സൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

dot image
To advertise here,contact us
dot image