ഇസ്ലാം നിഷിദ്ധമാക്കിയതിൽ സഹകരിക്കുന്നവരാണ് മാറി നിൽക്കുന്നത്;ലീ​ഗിനെ പരോക്ഷമായി വിമർശിച്ച് സമസ്ത

'രാഷ്ട്രീയത്തിൻ്റെ പേരിൽ ഇത്തരം പരിപാടികളിൽ നിന്ന് മാറി നിൽക്കേണ്ടതില്ല. മാറി നിൽക്കുന്നത് വെറുതെയാണ്. അതുകൊണ്ടാണ് ഇടതും വലതും നോക്കാതെ സമസ്ത പരിപാടിയിൽ പങ്കെടുക്കുന്നത്'
ഇസ്ലാം നിഷിദ്ധമാക്കിയതിൽ  സഹകരിക്കുന്നവരാണ് മാറി നിൽക്കുന്നത്;ലീ​ഗിനെ പരോക്ഷമായി വിമർശിച്ച് സമസ്ത

മലപ്പുറം: ഇസ്ലാം നിഷിദ്ധമാക്കിയ കാര്യത്തിൽ സഹകരിക്കുന്നവരാണ് സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നിന്ന് മാറി നിൽക്കുന്നതെന്ന് ലീഗിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. രാഷ്ട്രീയത്തിന്റെ പേരിൽ മാറി നിൽക്കേണ്ടതില്ലെന്നും കേരളാ ബാങ്ക് വിഷയത്തിലെ ലീഗ് പങ്കാളിത്തം സൂചിപ്പിച്ചുകൊണ്ട് ഉമർ ഫൈസി മുക്കം വിമർശിച്ചു. സിപിഐഎം ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ വിമർശനം.

രാഷ്ട്രീയത്തിൻ്റെ പേരിൽ ഇത്തരം പരിപാടികളിൽ നിന്ന് മാറി നിൽക്കേണ്ടതില്ല. അങ്ങനെ മാറി നിൽക്കുന്നത് വെറുതെയാണ്. അതുകൊണ്ടാണ് ഇടതും വലതും നോക്കാതെ സമസ്ത പരിപാടിയിൽ പങ്കെടുക്കുന്നത്. സമസ്ത എക്കാലവും ഇത്തരം പരിപാടികൾക്ക് ഒപ്പം ഉണ്ടാകുമെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കി.

ഇസ്ലാം നിഷിദ്ധമാക്കിയതിൽ  സഹകരിക്കുന്നവരാണ് മാറി നിൽക്കുന്നത്;ലീ​ഗിനെ പരോക്ഷമായി വിമർശിച്ച് സമസ്ത
'പലസ്തീനെതിരായ നിലപാട് എടുക്കുന്ന ദുശ്ശക്തികളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കണം'; ഉമർ ഫൈസി മുക്കം

കേരള ബാങ്ക് ഭരണസമിതിയിൽ മുസ്ലിം ലീഗ് എംഎൽഎ പി അബ്ദുൽ ഹമീദ് അംഗമായിരുന്നു. ഇക്കാര്യത്തെ ഓര്‍മ്മിപ്പിച്ചാണ് ഉമർ ഫൈസി മുക്കത്തിന്‍റെ വിമര്‍ശനം. അബ്ദുൽ ഹമീദ് കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായതിൽ ലീഗ് സഹകാരികൾക്കിടയിലും പ്രവർത്തകർക്കിടയിലും വലിയ അമർഷമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലും അബ്ദുൽ ഹമീദീനെ വിമർശിച്ചും പരിഹസിച്ചും പോസ്റ്റുകളുണ്ട്. പൗരത്വ ഭേദഗതി വിഷയത്തിലും പലസ്തീൻ വിഷയത്തിൽ ലീഗ് കാണിച്ച സാങ്കേതികത്വം ബാങ്കിന്റെ വിഷയത്തിൽ ലീഗിനില്ലെന്നാണ് പരിഹാസം.

മുസ്ലിം ലീഗിന്റെ സാമൂഹമാധ്യമ കൂട്ടായ്മകളിലടക്കം വിമർശനം ശക്തമാണ്. മലപ്പുറം നഗരത്തിലും ലീഗ് ഓഫീസിന് മുന്നിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പി അബ്ദുൽ ഹമീദിനെ യൂദാസ് എന്ന് അധിക്ഷേപിച്ചും പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്ന് ആവശ്യപെട്ടുമാണ് മലപ്പുറം ലീഗ് ഓഫീസിന് മുന്നിലും കലക്ടറേറ്റ് പരിസരങ്ങളിലും നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

ഇസ്ലാം നിഷിദ്ധമാക്കിയതിൽ  സഹകരിക്കുന്നവരാണ് മാറി നിൽക്കുന്നത്;ലീ​ഗിനെ പരോക്ഷമായി വിമർശിച്ച് സമസ്ത
കേരള ബാങ്കിൻ്റെ ഭരണസമിതിയിൽ ലീഗിൻ്റെ അബ്ദുൾ ഹമീദിനെ ഉൾപ്പെടുത്തി; 'സഹകരണത്തിന്' ലീഗിൻ്റെ പച്ചക്കൊടി

എന്നാൽ സഹകണ മേഖലയിൽ മാത്രമാണ് സിപിഐഎമ്മുമായി സഹകരണമെന്നും യുഡിഎഫിന്റെ ഭാഗമായി ലീഗ് തുടരുമെന്നും പി കെ ബഷീർ എംഎൽഎ പ്രതികരിച്ചിരുന്നു. സംഭവത്തെ ലീഗിനെ ഇടതുപക്ഷവുമായി അടുപ്പിക്കാനുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ നീക്കമായി വിലയിരുത്തുന്നവരുമുണ്ട്. കേരള ബാങ്ക് ഭരണസമിതിയിൽ മുസ്ലിം ലീഗ് എംഎൽഎയെ ഉള്‍പ്പെടുത്തിയ ലീഗിന്റെ നിലപാടിൽ മലപ്പുറത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനും അതൃപ്തിയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com