
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ സന്നിധാനത്ത് കുഴഞ്ഞുവീണ് മരിച്ചു. ബെംഗളുരു സൗത്ത് ബി ബി ക്രോസ് 26 - മെയിൻ ജയാ നഗറിൽ വി എ മുരളി (59)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം.
പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സന്നിധാനം ഗവ. ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.