സ്വകാര്യ ബസുകളിലെ സിസിടിവി; സര്ക്കാര് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കേരള ബസ് ട്രാന്സ്പോര്ട്ട് അസോസിയേഷന്റെ ഹര്ജിയിലാണ് നടപടി

dot image

തിരുവനന്തപുരം: സ്വകാര്യ ബസുകളില് സിസിടിവി സ്ഥാപിക്കണമെന്ന സര്ക്കാര് ഉത്തരവിന് സ്റ്റേ. ഹൈക്കോടതിയാണ് ഉത്തരവ് നടപ്പാക്കുന്നത് തല്ക്കാലത്തേക്ക് തടഞ്ഞത്. ട്രാന്സ്പോര്ട്ട് കമ്മീഷണര്ക്ക് ഹൈക്കോടതി നോട്ടീസ് നൽകി. രണ്ടാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നല്കണമെന്നും കോടതി അറിയിച്ചു. കേരള ബസ് ട്രാന്സ്പോര്ട്ട് അസോസിയേഷന്റെ ഹര്ജിയിലാണ് നടപടി.

സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നത് പ്രത്യേകം സജ്ജീകരിച്ച അത്യാധുനിക ചോദ്യം ചെയ്യൽ മുറിയിൽ

സ്വകാര്യ ബസുകളുടെ അപകടവും മരണവും നിത്യസംഭവമായെന്നും ക്യാമറ സ്ഥാപിക്കുമ്പോള് നിയമലംഘനങ്ങള് കുറയും. എല്ലാ ബസുകളിലും ക്യാമറകള് മുമ്പിലും പുറകിലും അകത്തും സ്ഥാപിക്കണം എന്നായിരുന്നു സർക്കാർ ഉത്തരവിറക്കിയിരുന്നത്. പിന്നാലെ ഉത്തരവിനെതിരെ ബസുടമകൾ പ്രതിഷേധം ഉയർത്തിയിരുന്നു.

dot image
To advertise here,contact us
dot image