ചികിത്സയിലുള്ള ഒമ്പതുകാരന്റെ നില മെച്ചപ്പെട്ടു; പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി

ചികിത്സയിലുള്ള മറ്റ് മൂന്ന് പേരുടേയും നില ഗുരുതരമല്ല. രോഗലക്ഷണങ്ങള് ഇല്ല

dot image

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ കേസുകള് ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്ജ്. ചികിത്സയിലുള്ള ഒമ്പതുകാരന്റെ നില മെച്ചപ്പെട്ടു. ഓക്സിജന് സപ്പോര്ട്ടില് നിന്നും മാറ്റി. പ്രതികരിക്കാനും തുടങ്ങി. പ്രതീക്ഷാനിര്ഭരമായ കാര്യമാണെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്മാര് പറഞ്ഞതെന്നും വീണാ ജോര്ജ് പറഞ്ഞു.

ചികിത്സയിലുള്ള മറ്റ് മൂന്ന് പേരുടേയും നില ഗുരുതരമല്ല. രോഗലക്ഷണങ്ങള് ഇല്ല. ഇതുവരേയും 323 സാമ്പിളുകള് പരിശോധിച്ചു. അതില് 317 എണ്ണം നെഗറ്റീവാണ്. 6 എണ്ണം പോസിറ്റീവാണ്. ഇപ്പോള് സമ്പര്ക്ക പട്ടികയിലും ഐസൊലേഷനിലുമായി 994 ആണ്. ആദ്യ കേസിന്റെ സമ്പര്ക്കപട്ടികയിലുണ്ടായിരുന്നവര് ഐസൊലേഷനില് നിന്നും മാറ്റിയിരുന്നു. 11 പേര് മെഡിക്കല് കോളേജിലാണ് ഐസൊലേഷനില് കഴിയുന്നത്. അവരില് ആര്ക്കും പോസിറ്റീവായവരുമായി നേരിട്ട് സമ്പര്ക്കമില്ലാത്തവരാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

രോഗവ്യാപനത്തെ കൃത്യമായി തടയാന് സാധിച്ചുവെന്നും വീണാ ജോര്ജ് പറഞ്ഞു. വീടും ആശുപത്രിയുമായി രണ്ട് ക്ലസ്റ്ററുകള്. ഇതുവരെ പോസിറ്റീവ് ആയവര് എല്ലാം ആദ്യ രോഗിയില് നിന്നും പകര്ന്നതാണെന്നും മന്ത്രി അറിയിച്ചു.

dot image
To advertise here,contact us
dot image