സഭ്യേതരമായ സംസാരം ഉണ്ടാകുന്നു; അത് നിയമസഭയുടെ അന്തസ്സിന് ചേർന്നതല്ല: മുഖ്യമന്ത്രി

ബോധ്യമുള്ള കാര്യങ്ങളാകണം സഭയിൽ അവതരിപ്പിക്കേണ്ടത്
സഭ്യേതരമായ സംസാരം ഉണ്ടാകുന്നു; അത് നിയമസഭയുടെ അന്തസ്സിന് ചേർന്നതല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിലെ വിമർശനത്തിൽ സീമ ലംഘിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലപ്പോൾ സൗഹൃദാന്തരീക്ഷം തകർന്നു പോകുന്നുവെന്നും അത് ഗുണകരമല്ലെന്നും നിയമസഭാ സാമാജികർക്കുള്ള പരിശീലന പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

വ്യത്യസ്ത വീക്ഷണങ്ങൾ ശരിയായ രീതിയിൽ ഉയർന്നു വരണമെന്നും എന്നാൽ അവരവരുടേതായ നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസാരിക്കാൻ സ്പീക്കർ വിളിക്കുമ്പോൾ സഭയ്ക്ക് നിരക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. എന്നാൽ അല്ലാത്തപ്പോൾ മറ്റ് രീതിയിലുള്ള സംസാരം ഉണ്ടാകുന്നു. സഭ്യേതരമായ സംസാരം ഉണ്ടാകുന്നുണ്ട്. അത് സഭയുടെ അന്തസ്സിന് ചേർന്നതല്ല.

അവരവർക്ക് ബോധ്യമില്ലാത്ത കാര്യങ്ങൾ പറയുന്ന പ്രവണതയുമുണ്ട്. അതും മാതൃകാപരമല്ല. ബോധ്യമുള്ള കാര്യങ്ങളാകണം സഭയിൽ അവതരിപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com