കാന്തപുരം മാപ്പ് പറയണം;ആത്മീയ ചൂഷണങ്ങളെ എതിര്ക്കുന്നതിനാലാണ് മുജാഹിദുകളെ ക്രൂശിക്കുന്നതെന്ന് ഐഎസ്എം

കെ എന് എം സംസ്ഥാന ട്രഷറര് ഡോ. നൂര് മുഹമ്മദ് നൂര്ഷ ഉദ്ഘാടനം ചെയ്തു.

dot image

ആലപ്പുഴ: കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയവും വിദ്യാഭ്യാസപരവുമായ വളര്ച്ചയില് പങ്കുവഹിച്ച മുജാഹിദുകള് അല്ലെന്ന നിരുത്തരവാദപരവും മതവിരുദ്ധവുമായ പ്രസ്താവന കാന്തപുരം അബൂബക്കര് മുസ്ലിയാര് പിന്വലിക്കണമെന്ന് ഐ എസ് എം സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റ്. മതം മറയാക്കിയുള്ള ആത്മീയ ചൂഷണങ്ങളെ തുറന്നു എതിര്ക്കുന്നതിനാലാണ് മുജാഹിദുകളെ ക്രൂശിക്കുന്നതെന്നും ഇതിനെതിരെ ഇനിയും ശക്തമായ പ്രചാരണം തുടരുമെന്നും ഐ എസ് എം പറഞ്ഞു.

'നേരാണ് നിലപാട്' പ്രമേയത്തില് ഡിസംബര് 30,31 തീയതികളില് എറണാകുളത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി 1000 കേന്ദ്രങ്ങളില് 'ആത്മീയ വ്യവസായമല്ല വിമോചനമാണ്' വിഷയത്തില് പ്രചാരണം സംഘടിപ്പിക്കും. ലിബറലിസം, നാസ്തികത എന്നീ വിഷയങ്ങളില് സെമിനാറുകള്, സന്ദേശ യാത്ര, ഗൃഹസമ്പര്ക്കം, ആദര്ശ പഠന ക്യാമ്പുകള് സംഘടിപ്പിക്കും.

കെ എന് എം സംസ്ഥാന ട്രഷറര് ഡോ. നൂര് മുഹമ്മദ് നൂര്ഷ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതില് അദ്ധ്യക്ഷത വഹിച്ചു.

dot image
To advertise here,contact us
dot image