കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം; എത്തിയത് ആയുധധാരികളായ അഞ്ചംഗ സംഘം

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സംഘം പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ എത്തിയിരുന്നതായി പറയുന്നുണ്ട്.
കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം; എത്തിയത് ആയുധധാരികളായ അഞ്ചംഗ സംഘം

കണ്ണൂർ: കണ്ണൂരിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം. കേളകം അടയ്ക്കാത്തോട് മേഖലയിലാണ് കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളെത്തിയത്. ആയുധധാരികളായ അഞ്ചംഗ സംഘം രാമച്ചി കോളനിയിലെ വേളേരി വിജിനയുടെ വീട്ടിലെത്തി അരിയും ആഹാര സാധനങ്ങളും ശേഖരിച്ചാണ് മടങ്ങിയത്. ഇതിന് മുൻപും ഈ വീട്ടിൽ മാവോയിസ്റ്റുകൾ എത്തിയിട്ടുണ്ട്.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സംഘം പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ എത്തിയിരുന്നതായി പറയുന്നുണ്ട്. സംഭവത്തിൽ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് ഈ മേഖലയിൽ മാവോയിസ്റ്റ് സംഘം എത്തുന്നത്. പ്രദേശത്ത് നിരന്തരമായി മാവോയിസ്റ്റുകൾ എത്തുന്ന പശ്ചാത്തലത്തിൽ തണ്ടർബോൾട്ട് സംഘം പരിശോധന കർശനമാക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com