
ന്യൂഡല്ഹി: ഡല്ഹി കേരള ഹൗസിലെ പ്രത്യേക പ്രതിനിധി വേണു രാജാമണി സേവനം അവസാനിപ്പിച്ചു. രണ്ടാഴ്ച നീട്ടിനല്കിയ കാലാവധി വേണ്ടെന്നു വച്ചതായി വേണു രാജാമണി വ്യക്തമാക്കി. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ ചീഫ് സെക്രട്ടറിക്കു തുല്യമായ റാങ്കില് കേരള ഹൗസില് നിയമിച്ചത്.
ഇന്ന് കാലവധി അവസാനിക്കാനിരിക്കെ രണ്ട് ആഴ്ചത്തേക്കു മാത്രം കാലാവധി നീട്ടി സര്ക്കാര് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
യുക്രൈന് യുദ്ധമുഖത്ത് നിന്ന് മലയാളി വിദ്യാര്ത്ഥികളെ നാട്ടിലെത്തിച്ചതും വിയറ്റ്നാമില് നിന്നും പ്രത്യേക വിമാനം അനുവദിപ്പിക്കാന് മുന്കൈ എടുത്തതും അടക്കം സേവനപ്രവര്ത്തനങ്ങള് അക്കമിട്ട് നിരത്തിയാണ് സേവനം അവസാനിപ്പിക്കുന്നത്. സേവനം രണ്ട് വര്ഷം പൂര്ത്തിയായ ഇന്ന് തന്നെ വേണു രാജാമണി പടിയിറങ്ങി. വേണു രാജാമണി ഉപയോഗിക്കുമ്പോള് തന്നെ അദ്ദേഹത്തിന്റെ ഓഫീസ് പ്രത്യേക പ്രതിനിധി കെ വി തോമസിന് കേരള ഹൗസ് അനുവദിച്ചിരുന്നു.