ഓണ്‍ലൈന്‍ വായ്പാ കെണി, ഭീഷണി? വയനാട് ലോട്ടറി വിൽപ്പനക്കാരൻ ആത്മഹത്യ ചെയ്തു

കഴിഞ്ഞ ദിവസം അജയന്റെ ഭാര്യയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായും സംശയമുണ്ട്.
ഓണ്‍ലൈന്‍ വായ്പാ കെണി, ഭീഷണി? വയനാട് ലോട്ടറി വിൽപ്പനക്കാരൻ ആത്മഹത്യ ചെയ്തു

വയനാട്: ഓൺലൈൻ ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെത്തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. വയനാട് സുൽത്താൻ ബത്തേരിയിലാണ് സംഭവം. ലോട്ടറി വിൽപ്പന നടത്തിയിരുന്ന അരിമുള സ്വദേശി അജയൻ(43) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം അജയന്റെ ഭാര്യയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായും സംശയമുണ്ട്.

ഓൺലൈൻ ആപ്പിൽ നിന്ന് അജയൻ 5000 രൂപ ലോൺ എടുത്തിരുന്നു എന്നാണ് സംശയം. വീടിനടുത്തുള്ള പറമ്പിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരിച്ചടയ്ക്കാനായി ഇയാളെ വിളിച്ച് ശല്യം ചെയ്തിരുന്നതായും വിവരമുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com