

കരിയറിൽ ഇടക്ക് വെച്ചുണ്ടായ മാറ്റത്തെക്കുറിച്ച് മനസുതുറക്കുകയാണ് നിവിൻ പോളി. തുടർച്ചയായി എന്റർടെയ്നർ സിനിമകൾ ചെയ്‌തു വന്നപ്പോൾ കൂട്ടുകാർ ഉൾപ്പെടെ ആക്ടർ എന്ന നിലയിൽ താൻ വളരണം അതുകൊണ്ട് മറ്റു ഴോണർ സിനിമകൾ കൂടി ചെയ്യാൻ ഉപദേശിച്ചതായി നിവിൻ പറഞ്ഞു. അന്ന് ഴോണർ മാറ്റിപ്പിടിക്കാൻ ഉപദേശിച്ചവർ ഇന്ന് താൻ ഒരു കോമഡി സിനിമ ചെയ്യണം എന്നാണ് പറയുന്നതെന്നും നിവിൻ തമാശരൂപേണ പറഞ്ഞു. പേർളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് നിവിൻ മനസുതുറന്നത്.
'ഇടയ്ക്ക് ഞാൻ കൺഫ്യൂസ്ഡ് ആയി. നമ്മുടെ കൂട്ടുകാരും ബാക്കിയുള്ള എല്ലാവരും ഈ എന്റർടെയ്നർ സിനിമകൾ മാത്രം ചെയ്തിട്ട് കാര്യമില്ല ആക്ടർ എന്ന നിലയിൽ നീ വളരണം ഒരു ആക്ടർ പൊട്ടൻഷ്യൽ നീ കാണിക്കുന്നില്ല എന്ന് പലരും പറഞ്ഞു. കോമഡി മാത്രം കാണിച്ചുകൊണ്ടിരുന്നിട്ട് കാര്യമില്ല അത് പ്രേക്ഷകർ കുറച്ചുകഴിയുമ്പോൾ മറക്കും എന്ന് പറഞ്ഞു. അപ്പോൾ അവർ പറയുന്നത് ശരിയാണ് എന്ന് കരുതി ഇനി കുറച്ച് മാറി ചെയ്തു നോക്കാം എന്ന് തോന്നി. അതെല്ലാം ചെയ്തു കുറച്ച് കഴിഞ്ഞപ്പോൾ അവർ തന്നെ പറഞ്ഞു നിൻ്റെ ഒരു കോമഡി പടം കാണാൻ ആഗ്രഹിക്കുന്നു എന്ന്. രണ്ട് തരം സിനിമകൾ ബാലൻസ് ചെയ്തു പോകണം എന്നാണ് എന്റെ ആഗ്രഹം', നിവിന്റെ വാക്കുകൾ.
Nivin openly admitted that doing pointless films contributed to his downfall
— Gambhir (@Lucidius619) December 22, 2025
Now he’s done with that phase — from here on, it’s only solid entertainers 🫶🔥#NivinPauly
#SarvamMaya pic.twitter.com/0lPIH6dNk8

നടന്റെ കോമഡി സിനിമകൾ കാണാൻ ആഗ്രഹമുണ്ടെന്നും നിവിൻ അത്തരം സോണിലേക്ക് തിരിച്ചുവരണമെന്നും നിരവധി പേർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. ഇനി നിവിന്റേതായി പുറത്തിറങ്ങാനുള്ള സർവ്വം മായ അത്തരമൊരു സിനിമ ആണെന്നും സൂചനകൾ ഉണ്ട്. ഡിസംബർ 25 ന് സർവ്വം മായ പുറത്തിറങ്ങും. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയാണ്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. വളരെ സുന്ദരനായിട്ടാണ് നിവിനെ ടീസറിൽ കാണുന്നത്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ.
Content Highlights: Nivin Pauly about his change from entertainer movies