അബ്ദുൾ ലത്തീഫ് മുതൽ താമിർ ജിഫ്രി വരെ; പിണറായി സർക്കാർ കാലത്ത് കസ്റ്റഡിയിൽ മരിച്ചത് 17 പേർ

രണ്ടാം പിണറായി സർക്കാരിൻറെ കാലത്ത് ഇതുവരെ ആറ് പേർ പൊലീസ് കസ്റ്റഡിയിൽ മരിച്ചു
അബ്ദുൾ ലത്തീഫ് മുതൽ താമിർ ജിഫ്രി വരെ; പിണറായി സർക്കാർ കാലത്ത് കസ്റ്റഡിയിൽ മരിച്ചത് 17 പേർ

തിരുവനന്തപുരം: പിണറായി സർക്കാരുകളുടെ കാലത്ത് കേരളത്തിൽ സംഭവിച്ചത് 17 കസ്റ്റഡി മരണങ്ങൾ. 2016 മുതൽ 2021 വരെ 11 കസ്റ്റഡി മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇതിൽ 10 മരണങ്ങളും പൊലീസ് കസ്റ്റഡിയിൽ ഇരിക്കെയാണ്. ഒരാൾ മരിച്ചത് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയും. രണ്ടാം പിണറായി സർക്കാരിൻറെ കാലത്ത് ഇതുവരെ ആറ് പേർ പൊലീസ് കസ്റ്റഡിയിൽ മരിച്ചു.

മരണങ്ങൾ തിരുവനന്തപുരം, കണ്ണൂർ, പാലക്കാട്, എറണാകുളം, തൃശൂർ, മലപ്പുറം, ജില്ലകളിലാണ് സംഭവിച്ചത്. ഇതുവരെ 40 പൊലീസ് ഉദ്യോഗസ്ഥരാണ് നടപടി നേരിട്ടത്. 22 പേരെ സസ്പെൻഡ് ചെയ്തു. ഇതിൽ 13 പേരെ തിരിച്ചെടുത്തു. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2016 മുതൽ പൊലീസ് കസ്റ്റഡിയിൽ മരിച്ചവർ

മലപ്പുറം വണ്ടൂരിൽ അബ്ദുൾ ലത്തീഫ്, തലശേരിയിൽ കാളി മുത്തു, നൂറനാട് സ്റ്റേഷനിൽ റെജ്ജു, അഗളിയിൽ മധു, വരാപ്പുഴയിൽ ശ്രീജിത്ത്, കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ സ്വാമിനാഥൻ, മണർക്കാട്ട് നവാസ്, കാസർകോട് പൊലീസ് സ്റ്റേഷനിൽ മഹേഷ്, തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ അൻസാരി, പവറട്ടിയിൽ നിസാമുദീൻ, തിരുവനന്തപുരം തിരുവല്ലത്ത് സുരേഷ്, കണ്ണൂർ ശ്രീകണ്ഠപുരത്ത് ശിവകുമാർ ബി വി, പാലക്കാട് റെയിൽവെ പൊലീസ് സ്റ്റേഷനിൽ പ്രഭാകരൻ, ഹിൽ പാലസ് സ്റ്റേഷനിൽ മനോഹരൻ, തൃശൂർ ടൗണ്‍ പൊലീസ് സ്റ്റേഷനിൽ സനു സോണി, ഒടുവിൽ താനൂർ പൊലീസ് സ്റ്റേഷനിൽ താമിർ ജിഫ്രി എന്നിവരാണ് 2016 മുതൽ 2023 വരെ പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. ഇടുക്കി പീരുമേഡ് പൊലീസ് സ്റ്റേഷനിൽ കുമാർ ആണ് ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com