
കോഴിക്കോട്: നിപാ മരണം സംബന്ധിച്ച സര്ക്കാര് ഉത്തരവില് പിഴവ് ഉണ്ടായതില് പരാതിയുമായി തിരുവള്ളൂര് പഞ്ചായത്ത്. നിപ ബാധിച്ച് മരിച്ചയാളുടെ സ്ഥലപ്പേര് തെറ്റിച്ച് നല്കിയതിലാണ് പരാതി. കഴിഞ്ഞ 11ാം തീയതി ആയഞ്ചേരി മംഗലാട് നാല്പ്പതുകാരന് മരിച്ചിരുന്നു. എന്നാല് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവില് തിരുവള്ളൂര് എന്നായിരുന്നു രേഖപ്പെടുത്തിയത്.
ആരോഗ്യവകുപ്പ് 12ാം തീയതി പുറത്തിറക്കിയ വാര്ത്താക്കുറിപ്പിലും തിരുവള്ളൂര് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പിന്നാലെയാണ് തിരുവള്ളൂര് പഞ്ചായത്ത് വിശദീകരണവുമായി രംഗത്തെത്തിയത്. ഈ സമയം വരെ പഞ്ചായത്തില് നിപ മരണമോ നിപ ബാധിതരോ ഉണ്ടായിട്ടില്ല. ഇക്കാര്യം മന്ത്രിമാരുടെ യോഗത്തില് വ്യക്തമാക്കിയതാണ്. എന്നാല് രാത്രി വൈകി ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാര്ത്താകുറിപ്പിലും തിരുവള്ളൂര് എന്നാണ് രേഖപ്പെടുത്തിയത്. ഇത്തരം പിശകുകള് ആവര്ത്തിക്കപ്പെടാതിരിക്കാന് ശ്രദ്ധിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിപ്പ് പുറത്തിറക്കി.
അറിയിപ്പ്-
2023 സപ്തം 11 ന് അര്ദ്ധരാത്രി തിരുവള്ളൂരില് നിപ സാധ്യതയും മരണവും സൂചിപ്പിച്ചു കൊണ്ടുള്ള വാര്ത്തകള് മാധ്യമങ്ങളില് വന്നിരുന്നു. എന്നാല് ഈ സമയം വരെ നിപ മരണമോ ഒന്നില് കൂടുതല് നിപ ബാധിതരോ തിരുവള്ളൂരില് ഉണ്ടായിട്ടില്ല. ഈ വിവരം മന്ത്രിമാരുടെ സാന്നിധ്യത്തില് ചേര്ന്ന യോഗത്തില് വ്യക്തമാക്കിയതുമാണ്. എങ്കിലും രാത്രി വൈകിട്ട് ആരോഗ്യ വകുപ്പില് നിന്നിറങ്ങിയ പ്രസ്താവനയിലും തിരുവള്ളൂരില് നിപമരണം നടന്നു എന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരം പിശകുകളിലൂടെ നാട്ടിലുണ്ടാകുന്ന ആശങ്ക വളരെയേറെയാണ്. ഇത്തരം കാര്യങ്ങള് ആവര്ത്തിക്കപ്പെടാതിരിക്കാന് ബന്ധപ്പെട്ട അധികൃതര് ശ്രദ്ധിക്കേണ്ടതാണ്.