എകെജി സെന്റർ ബോംബക്രമണത്തെ തുടർന്നുള്ള കലാപാഹ്വാനം; ഇപി ജയരാജനും പി കെ ശ്രീമതിക്കും നോട്ടീസ്

പൊതുപ്രവർത്തകൻ പായ്ചിറ നവാസിന്റെ ഹർജിയിലാണ് നോട്ടീസ്

dot image

തിരുവനന്തപുരം: എകെജി സെന്റർ ബോംബക്രമണത്തെ തുടർന്നുള്ള കലാപാഹ്വാനത്തില് ഇ പി ജയരാജനും, പി കെ ശ്രീമതിയ്ക്കും തിരുവനന്തപുരം ജില്ലാ കോടതിയുടെ നോട്ടീസ്. കീഴ്കോടതിയുടെ റെക്കോർഡുകൾ വിളിച്ചു വരുത്താനും ഉത്തരവ്. പൊതുപ്രവർത്തകൻ പായ്ചിറ നവാസിന്റെ ഹർജിയിലാണ് നോട്ടീസ്.

കഴിഞ്ഞവർഷം നടന്ന എകെജി സെന്റർ ബോംബാക്രമണത്തെ തുടർന്ന് നിമിഷങ്ങൾക്കകം എല്ഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതിയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് കലാപാഹ്വാനം നടത്തിയിട്ടുണ്ടെന്നും, തുടർന്നുണ്ടായ പ്രശ്നങ്ങളിൽ ഇവർക്കെതിരെ എഫ്ഐആർ ഇട്ടു കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുള്ള പൊതുപ്രവർത്തകൻ പായ്ചിറ നവാസിന്റെ ഹർജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കഴിഞ്ഞവർഷം തള്ളിയിരുന്നു.

എന്നാൽ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഒരു വർഷത്തിനുശേഷം പരാതിക്കാരൻ നേരിട്ട് ജില്ലാ കോടതിയിൽ റിവിഷൻ ഹർജി സമീപിച്ചത്.

dot image
To advertise here,contact us
dot image