
തിരുവനന്തപുരം: ആലുവയിൽ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. ആലുവ എംഎൽഎ അൻവർ സാദത്താണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമം വർദ്ധിച്ചു വരികയാണെന്നും പ്രതിപക്ഷം നോട്ടീസിൽ ആരോപിച്ചിട്ടുണ്ട്.
സെപ്തംബർ ഏഴിന് പുലർച്ചെയാണ് ആലുവ ചാത്തന്പുറത്ത് എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. രാത്രി വീട്ടിൽ കിടന്നുറങ്ങിയ കുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ ചോരയൊലിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ പ്രതി ക്രിസ്റ്റൽ രാജിനെ പൊലീസ് പിന്നീട് പിടികൂടിയിരുന്നു.