യുഡിഎഫിലേക്ക് കണ്ണെറിയാനാണ് ഗണേഷിന്റെ ശ്രമമെങ്കിൽ അത് നടക്കില്ല: ഷാഫി പറമ്പിൽ

'കെ ബി ഗണേഷ് കുമാറിന്റെ പൊതുജീവിതം ഉമ്മൻചാണ്ടിയുടെ ഔദാര്യം'

dot image

പാലക്കാട്: സോളാർ കേസിൽ കണ്ടത് നാണംകെട്ട ക്രൂരമായ രാഷ്ട്രീയ ഗുഢാലോചനയും തിരക്കഥയുമാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. നടന്നത് രാഷ്ട്രീയ ദുരന്തമാണ്. കെ ബി ഗണേഷ് കുമാറിന്റെ പൊതുജീവിതം ഉമ്മൻചാണ്ടിയുടെ ഔദാര്യമാണെന്നും യുഡിഎഫിലേക്ക് കണ്ണെറിയാനാണ് ഗണേഷിന്റെ ശ്രമമെങ്കിൽ അത് നടത്തിക്കില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

പിണറായി വിജയനെതിരെയും സിപിഐഎം നേതാക്കൾക്കതിരെയും അന്വേഷണം നടത്തണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. പിണറായി വിജയന്റെ മുഖ്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിന് അനർഹമായി ലഭിച്ചതാണ്.

എംഎൽഎ സ്ഥാനത്ത് പോലും തുടരാൻ ഗണേഷ് കുമാർ യോഗ്യനല്ല. ഗണേഷ് കുമാറിനെതിരെ നടപടി സ്വീകരിക്കാൻ യുഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image