ഈ ഐപിഒ വേറെ ലെവലാണ്; വിപണിയുടെ തമ്പുരാനാകാൻ വരുന്നു എൻഎസ്ഇ

ഓഹരി വിപണി നിയന്ത്രിക്കുന്ന ഏജൻസിയായ സെബിയിൽ നിന്ന് അനുകൂലമായ സൂചനകൾ ലഭിച്ചു തുടങ്ങിയതോടെ നടപടികൾക്ക് വേഗത കൂടിയിട്ടുണ്ട്

ഈ ഐപിഒ വേറെ ലെവലാണ്; വിപണിയുടെ തമ്പുരാനാകാൻ വരുന്നു എൻഎസ്ഇ
dot image

ഇന്ത്യയുടെ സാമ്പത്തിക ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നേരിട്ട് വിപണിയിലേക്ക് ഒരു ഓഹരിയായി മാറാൻ പോകുകയാണ്.വർഷങ്ങളായി നിക്ഷേപകർ കാത്തിരിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒകളിൽ ഒന്നായി മാറാൻ പോകുന്ന എൻഎൻഎസ് ഇയുടെ ഐപിഒ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാം..

NSE

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ എൻ എസ് ഇ യുടെ ഐപിഒ വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം ഇപ്പോൾ ഒരു നിർണ്ണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്.

IPO

ബാങ്കർമാരുടെ നിയമനം

ഐപിഒ നടപടികൾക്കായി 20 ഇൻവെസ്റ്റ്‌മെന്റ് ബാങ്കുകളെയും (ഉദാഹരണത്തിന്: കോട്ടക് മഹീന്ദ്ര, ജെഎം ഫിനാൻഷ്യൽ, മോർഗൻ സ്റ്റാൻലി) 8 നിയമ ഉപദേശകരെയും എൻഎസ്ഇ അടുത്തിടെ തെരഞ്ഞെടുത്തു. ഓഹരി വിപണി നിയന്ത്രിക്കുന്ന ഏജൻസിയായ സെബിയിൽ നിന്ന് അനുകൂലമായ സൂചനകൾ ലഭിച്ചു തുടങ്ങിയതോടെ നടപടികൾക്ക് വേഗത കൂടിയിട്ടുണ്ട്.

നിലവിലെ വിവരങ്ങൾ പ്രകാരം, 2026 മെയ് മാസത്തോടുകൂടി ഐ പി ഒക്കായുള്ള യുള്ള പ്രാഥമിക രേഖകൾ സെബിക്ക് സമർപ്പിക്കുമെന്നാണ് കരുതുന്നത്. എല്ലാം കൃത്യമായി നടന്നാൽ 2026 അവസാനത്തോടെ ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തേക്കും.

SEBI

ഐപിഒയുടെ പ്രത്യേകതകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒകളിൽ ഒന്നായിരിക്കും ഇത്. ഏകദേശം 20,000 കോടി മുതൽ 25,000 കോടി വരെ സമാഹരിക്കാൻ സാധ്യതയുണ്ടെന്നാണ് വിപണിയിലെ സംസാരം. ഇത് പ്രധാനമായും ഒരു 'ഓഫർ ഫോർ സെയിൽ' ആയിരിക്കും.

അതായത്, നിലവിൽ എൻ എസ് ഇ യിൽ ഓഹരികളുള്ള വമ്പൻ നിക്ഷേപകർ (ഉദാഹരണത്തിന് LIC, SBI പോലുള്ളവർ) അവരുടെ കയ്യിലുള്ള നിശ്ചിത ശതമാനം ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കുന്നു.

IPO

നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

ഔദ്യോഗികമായ വില നിലവിൽ നിശ്ചയിച്ചിട്ടില്ല. എങ്കിലും അൺലിസ്റ്റഡ് മാർക്കറ്റിൽ എൻ എസ് ഇയുടെ ഓഹരികൾക്ക് വലിയ ഡിമാൻഡാണ്. കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ എൻ എസ് ഇ മികച്ച ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നിക്ഷേപകർക്ക് വലിയ പ്രതീക്ഷ നൽകുന്നു.

എൻ.എസ്.ഇ ഐപിഒയുടെ കാര്യത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. നിക്ഷേപകർക്ക് വരും മാസങ്ങളിൽ ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കും.

Content Highlights : NSE IPO opens door for thousands of shareholders

dot image
To advertise here,contact us
dot image