കണ്ടല്ലൂര് സഹകരണബാങ്ക് ക്രമക്കേട്; കായംകുളം സിപിഐഎമ്മില് കൂട്ടരാജി

ക്രമക്കേടിന്റെ ഉത്തരവാദിത്തം ജീവനക്കാരുടെ മേല് കെട്ടിവച്ച് ഭരണ സമിതി മുഖം രക്ഷിച്ചെന്നാണ് പരാതി

dot image

ആലപ്പുഴ: ആലപ്പുഴ കണ്ടല്ലൂര് സഹകരണബാങ്ക് ക്രമക്കേട് പുറത്തുവന്ന വിഷയത്തില് കായംകുളം സിപിഐഎമ്മില് കൂട്ടരാജി. പുതിയവിളയില് 4 ലോക്കല് കമ്മിറ്റി അംഗങ്ങളും 16 പാര്ട്ടി അംഗങ്ങളും രാജിക്കത്ത് നല്കി. സ്വര്ണപണയ തട്ടിപ്പുമായി ബന്ധപ്പെട്ടു ബാങ്കിലെ അഞ്ച് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

സിപിഐഎം നേതാവായ അഭിഭാഷകന് നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിനെ തുടര്ന്നാണ് ജീവനക്കാര്ക്കെതിരെ നടപടി ഉണ്ടായത്. ക്രമക്കേടിന്റെ ഉത്തരവാദിത്തം ജീവനക്കാരുടെ മേല് കെട്ടിവച്ച് ഭരണ സമിതി മുഖം രക്ഷിച്ചെന്നാണ് പരാതി. പാര്ട്ടിയില് ചര്ച്ച ചെയ്യാതെ ജീവനക്കാര്ക്കെതിരെ നടപടിയെടുത്തതിലാണ് കൂട്ടരാജി. കണ്ടല്ലൂര് ബാങ്ക് ക്രമക്കേടില് സിപിഐഎം ജില്ലാ കമ്മിറ്റിയുടെ അന്വേഷണവും പൂര്ത്തിയായിരുന്നു.

സിപിഐഎം നിയന്ത്രണത്തിലുള്ളതാണ് സഹകരണബാങ്ക്. ഏരിയ കമ്മിറ്റി അംഗമാണ് ബാങ്ക് പ്രസിഡന്റ്. സ്വര്ണപണയ തട്ടിപ്പുമായി ബന്ധപ്പെട്ടു നേരത്തേ 5 ജീവനക്കാരെയാണ് പിരിച്ചു വിട്ടത്.

dot image
To advertise here,contact us
dot image