ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് പുനഃസംഘടിപ്പിച്ചു

ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് പുനഃസംഘടിപ്പിച്ചു

സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ ഉന്നമനത്തിനായി അംഗീകരിച്ച പോളിസിയുടെ ഭാഗമായാണ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനതല ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് പുനഃസംഘടിപ്പിച്ചതായി ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. നിലവിലുള്ള ബോർഡിൻറെ മൂന്ന് വർഷത്തെ കാലാവധി അവസാനിച്ചതോടെയാണ് ബോർഡ് പുനഃസംഘടിപ്പിച്ചത്.17 അംഗങ്ങൾ ഉൾപ്പെട്ട ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡാണ് പുനഃസംഘടിപ്പിച്ച് ഉത്തരവായതെന്ന് മന്ത്രി അറിയിച്ചു.

11 ഔദ്യോഗിക അംഗങ്ങൾക്ക് പുറമെ എൻ ജി ഒ പ്രതിനിധി, കണ്ണൂർ ചോല കോര്‍ഡിനേറ്റര്‍ സാജിദ്, ട്രാൻസ്ജെൻഡർ വിഭാഗം പ്രതിനിധികളായ നേഹ സി മേനോൻ, അർജുൻ ഗീത, ലയ മരിയ ജെയ്സൺ, ഇഷ കിഷോർ, ശ്യാമ എസ് പ്രഭ എന്നിവരുൾപ്പെട്ടതാണ് ബോർഡ്. സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ ഉന്നമനത്തിനായി അംഗീകരിച്ച പോളിസിയുടെ ഭാഗമായാണ് സംസ്ഥാനതല ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് രൂപീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com