ബസ് യാത്രക്കിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

ഇന്ന് രാവിലെ കോളേജ് ബസില്‍ കയറിയതിനു പിന്നാലെ കിച്ചേരിയില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു
ബസ് യാത്രക്കിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ സി ടി ഫാത്തിമത്തില്‍ ഷാസിയ (19) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

വിളയാങ്കോട് എംജിഎം കോളേജിലെ ബിഫാം വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമത്തുല്‍ ഷാസിയ. രാവിലെ കോളേജ് ബസില്‍ കയറിയതിനു പിന്നാലെ കിച്ചേരിയില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ബസ് യാത്രക്കിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
ബജറ്റ് സെഗ്മെന്റില്‍ പുതിയ ഫോണുമായി വിവോ; വില 12000ല്‍ താഴെ

ഉടന്‍ തന്നെ അടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com