മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

അനൂപ്, നിഷ ദമ്പതികളുടെ മകൾ യാഷികയാണ് മരിച്ചത്
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. അനൂപ്, നിഷ ദമ്പതികളുടെ മകൾ യാഷികയാണ് മരിച്ചത്. ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാളാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, കഴിഞ്ഞദിവസം വയനാട്ടിൽ കളിക്കുന്നതിനിടയിൽ ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചിരുന്നു. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. അപകടം ഉണ്ടായ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com