
കണ്ണൂര്: സ്വകാര്യ ബസ് ബൈക്കില് ഇടിച്ചുണ്ടായ അപകടത്തില് രണ്ട് പേര് മരിച്ചു. ബസിനടിയില് പെട്ടാണ് ബൈക്ക് യാത്രക്കാരായ രണ്ട് പേരും മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. തളിപ്പറമ്പില് നിന്ന് ശ്രീകണ്ഠാപുരത്തേക്ക് പോവുകയായിരുന്ന ബസാണ് വെള്ളാരംപാറയില് വെച്ച് ബൈക്കില് ഇടിച്ചത്.