Top

'ആയിരത്തിലധികം ടാങ്കുകള്‍, 158 ഹെലികോപ്റ്റര്‍, 119 യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍'; യുദ്ധത്തില്‍ റഷ്യയ്ക്ക് നഷ്ടമായവ ഇവയാണ്

നാറ്റോ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായതോടെ യുക്രൈന്‍ നടത്തിയ സ്ട്രാറ്റജിക്കല്‍ മാറ്റങ്ങളാണ് റഷ്യയ്ക്ക് തിരിച്ചടിയായത്.

12 May 2022 1:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആയിരത്തിലധികം ടാങ്കുകള്‍, 158 ഹെലികോപ്റ്റര്‍, 119 യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍; യുദ്ധത്തില്‍ റഷ്യയ്ക്ക് നഷ്ടമായവ ഇവയാണ്
X

അനായസം പിടിച്ചടക്കല്‍ സാധ്യമാവുമെന്ന കണക്കുകൂട്ടലിലാണ് റഷ്യ യുക്രൈന്‍ അധിനിവേശം ആരംഭിക്കുന്നത്. ആദ്യ ഒരാഴ്ച്ചയ്ക്കുള്ളില്‍ കീവ് പിടിക്കുമെന്ന് വ്‌ളാഡിമര്‍ പുടിന് സൈനിക ജനറലുകള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിരുന്നു യുക്രൈന്റെ തിരിച്ചടി. അതിര്‍ത്തിയില്‍ പലയിടങ്ങളിലും കടന്നു കൂടാന്‍ ശ്രമിക്കുന്നതിനിടെ ആയിരങ്ങളായ റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി.

നാറ്റോ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായതോടെ യുക്രൈന്‍ നടത്തിയ സ്ട്രാറ്റജിക്കല്‍ മാറ്റങ്ങളാണ് റഷ്യയ്ക്ക് തിരിച്ചടിയായത്. സൈനിക ജനറലുകളെ കൂട്ടത്തോടെ പുറത്താക്കിയ പുടിന്‍ അന്തിമ വിജയത്തിനായി ഒരു ദിവസം പോലും വൈകരുതെന്ന് അന്ത്യശാസനം നല്‍കി. ഇതോടെ സൈനിക നീക്കങ്ങള്‍ ദ്രുതഗതിയിലാക്കിയ റഷ്യയ്ക്ക് പക്ഷേ ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത നാഷനഷ്ടങ്ങളാണ്.

വ്യോമസേനയുടെ 119 യുദ്ധവിമാനങ്ങളാണ് യുക്രൈന്‍ വെടിവെച്ചിട്ടത്. ഇവയില്‍ മിക്കതും തകര്‍ന്നു വീണത് കീവിന് സമീപം. വ്യോമാതിര്‍ത്തിയില്‍ വട്ടമിട്ടു പറന്ന അത്യാധുനിക റഷ്യന്‍ വിമാനങ്ങളെ യുക്രൈന്‍ തകര്‍ത്തത് മിഗ് പോലുള്ള താരതമ്യേന പഴയ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചാണെന്നതും അദ്ഭുതപ്പെടുത്തുന്നതാണ്. 158 ഹെലികോപ്റ്ററുകളും യുക്രൈന്‍ വെടിവെച്ചിട്ടു. ഇതും മിഗ് പോലുള്ള യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണെന്നാണ് സൂചന.

രണ്ടാം ലോക മഹായുദ്ധത്തില്‍ റഷ്യ ഉപയോഗിച്ച ടാങ്കറുകളുടെ ഏറ്റവും പുതിയ മോഡലുകളാണ് യുക്രൈനില്‍ കര മാര്‍ഗമുള്ള ഓപ്പറേഷന്‍ നയിച്ചത്.

ഈ ഗണത്തില്‍പ്പെട്ട 1,170 ടാങ്കറുകള്‍ അധിനിവേശത്തിനിടെ തകര്‍ക്കപ്പെട്ടു. അഞ്ചിലധികം ക്യാബിന്‍ ക്യൂ ഉള്ള ടാങ്കറുകളാണ് മിക്കവയുമെന്നാണ് അഭ്യൂഹം.

2,808 ആയുധ സജ്ജീകരിച്ച വാഹനങ്ങള്‍, 519 മിസേല്‍ ലോഞ്ചറുകള്‍, 380 ഡ്രോണുകള്‍ തുടങ്ങിയവയാണ് റഷ്യയ്ക്ക് നഷ്ടമായി.

യുദ്ധ സാമഗ്രികള്‍ക്കും വിമാനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പുറമെ നിരവധി സൈനികരും യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യയുടെ നാല് സൈനിക ജനറലുകളാണ് മരണപ്പെട്ടവരില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അതിവേഗ അധിനിവേശ നിര്‍ദേശ ലഭിച്ചതിന് പിന്നാലെ മേജര്‍ ജനറല്‍ ഒലെഗ് മിത്യേവ് എന്ന യുദ്ധ വിദഗ്ദ്ധന്‍ കൊല്ലപ്പെട്ടത് റഷ്യയില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. യുക്രൈന്‍റെ അവകാശവാദങ്ങള്‍ മാത്രമാണിതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

അതേസമയം ലോക രാജ്യങ്ങളുടെ ഉപരോധം ശക്തമാവുന്നതോടെ മറു തന്ത്രങ്ങള്‍ മെനയാന്‍ പുടിന്‍ രാജ്യത്തെ സാമ്പത്തിക വിദഗ്ദ്ധര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞിട്ടുണ്ട്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യ ഉപേക്ഷിച്ച് പോയ 500ലധികം കമ്പനികള്‍ ഉടന്‍ തിരിച്ചെത്തണമെന്ന് മാസങ്ങള്‍ക്ക് മുന്‍പേ പുടിന്‍ അന്ത്യശാസനം നല്‍കിയിയിരുന്നു.

STORY HIGHLIGHTS: Human, material cost of war piling up for Russia

Next Story