'കമലയേക്കാൾ ഭംഗി തനിക്ക്, ഫോട്ടോഗ്രാഫുകൾ മോശം'; വ്യക്തിയധിക്ഷേപം തുടർന്ന് ട്രംപ്

പേര് തെറ്റിച്ചുവിളിച്ചും മറ്റും കമലയെ ട്രംപ് കളിയാക്കുമെങ്കിലും ഇപ്പോൾ എല്ലാ പരിധികളും കടന്ന് രൂക്ഷമായ വ്യക്തിയധിക്ഷേപത്തിലേക്ക് കടന്നിരിക്കുകയാണ്
'കമലയേക്കാൾ ഭംഗി തനിക്ക്, ഫോട്ടോഗ്രാഫുകൾ മോശം'; വ്യക്തിയധിക്ഷേപം തുടർന്ന് ട്രംപ്
Updated on

പെൻസിൽവാനിയ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി കമല ഹാരിസിനെതിരെ വ്യക്തിയധിക്ഷേപവുമായി ഡൊണാൾഡ് ട്രംപ്. ഒരു ഇലക്ഷൻ റാലിയിൽ വെച്ച് കമലയുടെ രുപത്തെ പരിഹസിച്ചുകൊണ്ടാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

ടൈം മാഗസിന്റെ കവർചിത്രമായി വന്ന കമലയുടെ ഫോട്ടോഗ്രാഫിനെ കളിയാക്കുകയായിരുന്നു ട്രംപ്. ഈ ഫോട്ടോ കണ്ടപ്പോൾ കമലയേക്കാൾ ഭംഗി തനിക്കുണ്ടെന്ന് തോന്നി. കമലയുടെ ഫോട്ടോ ഒന്നും കൊള്ളില്ലാത്തതുകൊണ്ട് മാഗസിന്റെ പബ്ലിഷർമാർക്ക് നന്നായി ചിത്രം വരയ്ക്കുന്ന ഒരാളെ കൊണ്ടുവരേണ്ടിവന്നുവെന്നും ട്രംപ് പരിഹസിച്ചു. പേര് തെറ്റിച്ചുവിളിച്ചും മറ്റും കമലയെ ട്രംപ് കളിയാക്കുമെങ്കിലും ഇപ്പോൾ എല്ലാ പരിധികളും കടന്ന് രൂക്ഷമായ വ്യക്തിയധിക്ഷേപത്തിലേക്ക് കടന്നിരിക്കുകയാണ്.

'കമലയേക്കാൾ ഭംഗി തനിക്ക്, ഫോട്ടോഗ്രാഫുകൾ മോശം'; വ്യക്തിയധിക്ഷേപം തുടർന്ന് ട്രംപ്
'എല്ലാ ദിവസവും വെള്ളാർമല സ്‌കൂളിനെപ്പറ്റി കേൾക്കുന്നതാണ്, സർക്കാർ സ്‌കൂൾ പുതുക്കിപ്പണിയും'

അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചരണത്തിന് ഒരുമിച്ചിറങ്ങിയിരിക്കുകയാണ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയതിന് ശേഷം ആദ്യമായി ബൈഡനും നിലവിലെ സ്ഥാനാര്‍ത്ഥിയായ കമല ഹാരിസും ഒരുമിച്ച് വേദി പങ്കിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. മാരിലാന്റിലെ മാല്‍ബൊറോയില്‍ നടന്ന പരിപാടിയില്‍ 2300ഓളം പേരാണ് പങ്കെടുത്തതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

'കമലയേക്കാൾ ഭംഗി തനിക്ക്, ഫോട്ടോഗ്രാഫുകൾ മോശം'; വ്യക്തിയധിക്ഷേപം തുടർന്ന് ട്രംപ്
മുഡ ഭൂമി കുംഭകോണ കേസ്; സിദ്ധരാമയ്യ ഹൈക്കോടതിയിലേക്ക്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കുന്ന കമല ഹാരിസിനെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു ബൈഡന്‍ സംസാരിച്ചത്. തങ്ങളുണ്ടാക്കിയ എല്ലാ വിജയത്തിലും തനിക്ക് മികച്ച പങ്കാളിയെ ലഭിച്ചെന്നും കമല മികച്ച പ്രസിഡന്റായിരിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന പത്ത് മരുന്നുകളുടെ വില കുറയ്ക്കുമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നയത്തെ ആഘോഷിക്കുന്നത് കൂടിയായിരുന്നു പരിപാടി. നയപ്രഖ്യാപനത്തേക്കാള്‍ തന്റെ വൈസ് പ്രസിഡന്റിനെ പുകഴ്ത്താനായിരുന്നു ബൈഡന്‍ വേദിയെ ഉപയോഗിച്ചത്.

പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തില്‍ നിന്നുള്ള പിന്മാറ്റത്തെ കുറിച്ചും ബൈഡന്‍ പരാമർശിച്ചു. 'എനിക്ക് 40 വയസ് പ്രായം മാത്രമേ തോന്നിക്കുകയുള്ളുവെന്ന് എനിക്ക് അറിയാം. ഒരുപാട് കാലം ഞാന്‍ യുവാവായിരുന്നു. ഇപ്പോള്‍ എനിക്ക് പ്രായമായി', തമാശയോടെ ബൈഡന്‍ പറഞ്ഞു. അതേസമയം സമാനമായി ബൈഡനെ പ്രകീര്‍ത്തിക്കാന്‍ കമല ഹാരിസും മറന്നില്ല. നമ്മുടെ പ്രസിഡന്റിന് ഒരുപാട് സ്‌നേഹം ഈ മുറിയില്‍ ലഭിക്കുന്നുണ്ടെന്നാണ് കമല പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com