
ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃ സ്ഥാനം രാജിവെച്ചരിക്കുകയാണ് ഋഷി സുനക്. ഋഷി സുനകിന്റെ പരാജയത്തിന് പിന്നാലെ ജീവിത പങ്കാളി അക്ഷിത മൂർത്തിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ഏറെ ശ്രദ്ധേയമായിരുന്നു. ഈ സേവന കാലയളവിനെ ഞങ്ങൾ നന്ദിയോടെ കൈകൂപ്പുന്നു എന്നായിരുന്നു അക്ഷിതയുടെ ഒരു പോസ്റ്റ്. പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് എത്തിയത്. ഏറെയും ഋഷി സുനകിനോടുള്ള കടപ്പാടുകളായിരുന്നു. കഴിഞ്ഞ ദിവസം അക്ഷിത പങ്കുവെച്ച മറ്റൊരു പോസ്റ്റിലും ഋഷി സുനകിന്റെ പരാജയത്തിൽ പങ്കുചേരുന്നതായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അറിയിച്ചിരുന്നു.
'എന്റെ വീട്' എന്ന ക്യാപ്ഷനിൽ അക്ഷിത ഒരു ചിത്രം പങ്കുവെച്ചിരുന്നു. പോസ്റ്റിന് വന്ന കമന്റുകൾ ഇങ്ങനെ:
താൻ ചെയ്യാത്ത തെറ്റിന് ഋഷി രാജ്യത്തോട് മാപ്പ് പറഞ്ഞത് മറക്കാൻ കഴിയില്ല,
കണ്ണുകളിൽ പുഞ്ചിരിയും വിനയവും തങ്ങളുടെ കഴിവിൻ്റെ പരമാവധി ചെയ്യാനുള്ള ആഗ്രഹവുമുള്ള നിങ്ങളെപ്പോലുള്ളവർ എന്നും ആദരിക്കപ്പെടേണ്ടവരാണ്
നിങ്ങൾക്കായി ദൈവം ഒരുക്കിയ വിജയങ്ങൾ നിറഞ്ഞ ഒരു നീണ്ട പാത ഇനിയും ഉണ്ടാകട്ടെ
നിങ്ങളും നിങ്ങളുടെ ജീവിത പങ്കാളിയും രാജ്യത്തിൻ്റെ സ്വത്താണ്
നിങ്ങൾ രണ്ടുപേരും വളരെ മികച്ച രീതിയിൽ സേവനം നടത്തി..
എന്തൊരു അത്ഭുതകരമായ പ്രവർത്തനമായിരുന്നു ഋഷിയുടേത്, അദ്ദേഹത്തോടൊപ്പം നിന്നതിൽ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു
ഋഷി പ്രധാനമന്ത്രി ആകാത്തതിൽ എനിക്ക് വളരെ സങ്കടമുണ്ട്. മനോഹരമായ ഒരു വേനൽക്കാല അവധിക്കാലം നിങ്ങൾക്ക് ആശംസിക്കുന്നു
തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ്സിന്റെ തോൽവിക്ക് കാരണം ഋഷിയല്ല. ഈ രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാന മന്ത്രിമാരിൽ ഒരാളായിരുന്നു അദ്ദേഹം. നിങ്ങളെ തീർച്ഛയായും മിസ് ചെയ്യും എന്നിങ്ങനെയും പ്രതികരണങ്ങൾ വന്നിരുന്നു. ഇതിനിടെ ഋഷി സുനകിന്റെ രാജി പ്രസംഗ സമയത്ത് അക്ഷിത ധരിച്ച വസ്ത്രങ്ങളുടെ പേരിൽ നിരവധി ട്രോളുകൾ വന്നിരുന്നു. എന്നാൽ ഇതിനോട് അക്ഷിത പ്രതികരിച്ചിരുന്നില്ല.
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം വഹിച്ചവരിൽ ഏറ്റവും ധനികനായ വ്യക്തിയാണ് ഋഷി സുനക്. ടെക് ഭീമനായ ഇന്ഫോസിസിന്റെ സ്ഥാപകനും കോടീശ്വരനുമായ നാരായണ മൂര്ത്തിയുടെ മകളാണ് അദ്ദേഹത്തിന്റെ ഭാര്യ അക്ഷിത മൂര്ത്തി. സണ്ഡേ ടൈംസിന്റെ 2024-ലെ റിച്ച് ലിസ്റ്റ് പ്രകാരം 651 മില്യണ് പൗണ്ട് (815 മില്യണ് ഡോളര്) ആസ്തിയുള്ള ഈ ദമ്പതികള് ഇതുവരെ നമ്പര് 10 ഡൗണിംഗ് സ്ട്രീറ്റിലെ ഏറ്റവും സമ്പന്നരായ നിവാസികളാണ്. ഇതെന്നും പരിഗണിക്കാതെയാണ് അക്ഷിത മൂർത്തിയുടെ വിലകൂടിയ വസ്ത്രത്തിനെതിരെ സോഷ്യൽ മീഡിയ കമൻ്റുകൾ ഉയരുന്നത്.