'മെഡിക്കൽ ബില്ലുകൾ താങ്ങാനാവുന്നില്ല'; ഭാര്യയെ ആശുപത്രിയിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

താൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും വിഷാദരോഗവുമായി പൊരുതുന്നുണ്ടെന്നും റോണി പറഞ്ഞു. അതുകൊണ്ട് ഭാര്യയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.
'മെഡിക്കൽ ബില്ലുകൾ താങ്ങാനാവുന്നില്ല';  ഭാര്യയെ ആശുപത്രിയിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

വാഷിങ്ടൺ: ഭാര്യയെ ആശുപത്രിയിൽവെച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുഎസ് പൗരനായ റോണി വി​ഗ്സിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഭാര്യയുടെ മെഡിക്കൽ ബില്ലുകൾ താങ്ങാനാവുന്നില്ലെന്ന കാരണത്താലാണ് കൊലപ്പെടുത്തിയതെന്ന് റോണി പൊലീസിന് മൊഴി നൽകി. വെള്ളിയാഴ്ച രാത്രി 11.30ഓടെ സെൻ്റർപോയിൻ്റ് മെഡിക്കൽ സെൻ്ററിലായിരുന്നു സംഭവം.

ജീവനക്കാർ ഡ്യൂട്ടിയിലില്ലാതിരുന്ന സമയത്ത് ഐസിയുവിൽ കയറി രോ​ഗിയെ മർദ്ദിച്ചുവെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് പൊലീസ് റോണിയെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട റോണിയുടെ ഭാര്യ ഡയാലിസിസിനായുള്ള ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

ആശുപത്രി കിടക്കയിൽ കിടക്കുകയായിരുന്ന ഭാര്യയെ റോണി ശ്വസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രൊസിക്യൂട്ടർമാർ ആരോപിച്ചു. ആക്രമണത്തിനിടിയിൽ യുവതി ഒച്ചവെച്ച് മറ്റുള്ളവരെ അറിയിക്കാതിരിക്കുന്നതിനായി മൂക്കും വായും പൊത്തിപ്പിടിച്ചിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. പൊലീസ് എത്തി പരിശോധിച്ചപ്പോൾ യുവതിയ്ക്ക് പ്രതികരിക്കാൻ സാധിച്ചില്ല, കോടതി രേഖകൾ പ്രകാരം നാഡിയിടിപ്പ് ഇല്ലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. മസ്തിഷ്ക പ്രവർത്തനത്തിൻ്റെ ലക്ഷണങ്ങൾ ഒന്നും തന്നെ കാണാത്തതിനാൽ യുവതിയ്ക്ക് നൽകിയിരുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ എടുത്തുമാറ്റിയതായി പൊലീസ് പറഞ്ഞു.

'ഞാൻ അത് ചെയ്തു, ഞാൻ അവളെ ശ്വാസം മുട്ടിച്ച് കൊന്നു' റോണി പറഞ്ഞതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. പൊലീസ് പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, ഭാര്യക്ക് പുതിയ ഡയാലിസിസ് പോർട്ട് ലഭിക്കാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്ന് ഇയാൾ സമ്മതിച്ചു. ഭാര്യയുടെ നിലവിളി തടയാൻ മൂക്കും വായും പൊത്തിപ്പിടിച്ച് കഴുത്തിൽ പെരുവിരൽ വച്ചുവെന്നും ഇയാൾ പൊലീസിന് മൊഴി നൽകി.

താൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും വിഷാദരോഗവുമായി പൊരുതുന്നുണ്ടെന്നും റോണി പറഞ്ഞു. അതുകൊണ്ട് ഭാര്യയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുതവണയും ആശുപത്രിയിൽ പോയ സമയത്ത് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും റോണി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com