'ഒക്ടോപസ് സെവിച്ചെ' കഴിച്ചതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലിട്ടു;സുന്ദരിയെ വെടിവെച്ചുകൊന്ന് അക്രമികള്‍

ഫോട്ടോയില്‍ കാണിച്ച ലൊക്കേഷന്‍ നോക്കി വന്ന അക്രമികളാണ് ഏപ്രില്‍ 28ന് കൊല നടത്തിയത്.
'ഒക്ടോപസ് സെവിച്ചെ' കഴിച്ചതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലിട്ടു;സുന്ദരിയെ വെടിവെച്ചുകൊന്ന് അക്രമികള്‍

ഇക്വഡോര്‍: ഇക്വഡോറിയന്‍ സുന്ദരിയെ ഇന്‍സ്റ്റഗ്രാമിലെ ലൊക്കേഷന്‍ പിന്തുടര്‍ന്ന് അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തി. മോഡലും മിസ് ഇക്വഡോര്‍ മത്സരാര്‍ത്ഥിയുമായ യുവതിയെ റെസ്റ്റോറന്റില്‍ വെച്ചാണ് അജ്ഞാതരായ കൊലയാളികള്‍ കൊലപ്പെടുത്തിയത്. ഉച്ചഭക്ഷണമായി 'ഒക്ടോപസ് സെവിച്ചെ' കഴിച്ചതിന്റെ ഫോട്ടോ യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഫോട്ടോയില്‍ കാണിച്ച ലൊക്കേഷന്‍ നോക്കി വന്ന അക്രമികളാണ് ഏപ്രില്‍ 28ന് കൊല നടത്തിയത്.

23 കാരിയായ ലാന്‍ഡി പരരാഗ ഗോയ്ബുറോ 2022 ലെ മിസ് ഇക്വഡോര്‍ മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ക്യൂവെഡോ നഗരത്തിലെത്തിയതായിരുന്നു ലാന്‍ഡി. ഒരു വര്‍ഷം മുമ്പ് ജയിലിലെ സംഘര്‍ഷത്തിനിടെ മരിച്ച മയക്കുമരുന്ന് കടത്തുകാരനായ ലിയാന്‍ഡ്രോ നൊറേറോയുമായി ഗോയ്ബുറോയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നൊറേറോയുടെ ഭാര്യയാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അക്രമികള്‍ റെസ്റ്റോറന്റില്‍ പ്രവേശിക്കുന്നതിന്റെയും വെടിവെക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഒരാള്‍ പ്രവേശന കവാടത്തിനടുത്ത് നില്‍ക്കുമ്പോള്‍, രണ്ടാമത്തെ തോക്കുധാരി യുവതിയുടെ അടുത്തേക്ക് ഓടിച്ചെന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഗോയ്ബുറോയെയും അവര്‍ സംസാരിച്ചുകൊണ്ടിരുന്ന ആളെയും അക്രമികള്‍ ആക്രമിച്ചു.

നൊറേറോയുടെ ഫോണില്‍ നിന്ന് ഗോയ്ബുറോയുടെ ഫോട്ടോകളും അയാള്‍ അവള്‍ക്ക് നല്‍കിയ കാറുകള്‍ ഉള്‍പ്പെടെയുള്ള ആഡംബര സമ്മാനങ്ങളുടെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 2023 ഡിസംബറില്‍ നൊറേറോയും അദ്ദേഹത്തിന്റെ അക്കൗണ്ടന്റായ ഹെലിവ് ആംഗുലോയും തമ്മിലുള്ള ഒരു ചാറ്റില്‍ അവളുടെ പേര് പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് അവള്‍ ശ്രദ്ധയില്‍ പെട്ടതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com