'വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നു': ലേബർ പാർട്ടിയുടെ വിജയത്തിന് ശേഷം ഋഷി സുനകിനോട് കീർ സ്റ്റാർമർ

7,607 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ക്രിസ് വെബിൻ്റെ വിജയം
'വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നു': ലേബർ പാർട്ടിയുടെ വിജയത്തിന് ശേഷം ഋഷി സുനകിനോട് കീർ സ്റ്റാർമർ

ലണ്ടൻ: ബ്രിട്ടനിലെ ബ്ലാക്ക്പൂൾ സൗത്ത് പാർലമെന്റ് സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ പാർലമെന്റിലെ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയം. കൗൺസിൽ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെയായിരുന്നു പാർലമെന്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റായ ബ്ലാക്ക്പൂൾ സൗത്തിൽ ലേബർ പാർട്ടി സ്ഥാനാർഥിയായ ക്രിസ് വെബാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്.

7,607 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ക്രിസ് വെബിൻ്റെ വിജയം. 26% വോട്ടിന്റെ മുന്നേറ്റത്തോടെ ലേബർ പാർട്ടി സീറ്റ് നേടിയത്. ലേബർ പാർട്ടി സ്ഥാനാർഥി ഡേവിഡ് ജോൺസനാണ്‌ പരാജയപ്പെട്ടത്.

തിരഞ്ഞെടുപ്പ് വിജയത്തിലൂടെ വേട്ടമാർ മാറ്റം ആ​ഗ്രഹിക്കുന്നതായി പ്രധാനമന്ത്രി ഋഷി സുനകിന് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമാർ പറഞ്ഞു. 1997 മുതൽ 2019 വരെ ബ്ലാക്ക്പൂൾ ലേബർ പാർട്ടിയുടെ കൈവശം ആയിരുന്നുവെങ്കിലും പിന്നീട് കൺസർവേറ്റീവ് പാർട്ടി വിജയിക്കുകയായിരുന്നു.

'വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നു': ലേബർ പാർട്ടിയുടെ വിജയത്തിന് ശേഷം ഋഷി സുനകിനോട് കീർ സ്റ്റാർമർ
'ഏറ്റവും രസകരമായ നിമിഷം'; തിരഞ്ഞെടുപ്പ് റാലിക്കിടെ നൃത്തം ചെയ്ത് മമത ബാനർജിയും മ​ഹുവ മൊയ്ത്രയും

Related Stories

No stories found.
logo
Reporter Live
www.reporterlive.com