ഓരോ വ‍ർഷവും തിരഞ്ഞെടുക്കുന്നത് കന്യകമാരായ 25 സുന്ദരികളെ; ‌കിം ജോങ് ഉന്നിന്റെ 'പ്ലഷർ സ്ക്വാഡ്'

കൂട്ടത്തിലെ ഏറ്റവും സുന്ദരികളായ പെൺകുട്ടികളെ കിം ജോങ് ഉന്നിനെ നേരിട്ട് 'സേവിക്കാൻ' വേണ്ടി നിയോ​ഗിക്കും. മറ്റുള്ളവർ രാഷ്ട്രീയക്കാരെയും ജനറൽമാരെയും തൃപ്തിപ്പെടുത്താനുള്ളവരാണ്.
ഓരോ വ‍ർഷവും തിരഞ്ഞെടുക്കുന്നത് കന്യകമാരായ 25 സുന്ദരികളെ; ‌കിം ജോങ് ഉന്നിന്റെ 'പ്ലഷർ സ്ക്വാഡ്'

ഡല്‍ഹി: സിനിമകളെ വെല്ലുന്ന കഥകളാണ് ഉത്തരകൊറിയുടെ പരമാധികാരി ‌കിം ജോങ് ഉന്നിനെ കുറിച്ചുള്ള റിപ്പോർട്ടുകളെല്ലാം . ഇപ്പോൾ ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട യോനോമി എന്ന സ്ത്രീ വെളിപ്പെടുത്തുന്നത് ഇത്തരത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ്. 25 കന്യകകളായ യുവതികളെയാണ് തന്റെ പ്ലഷർ സ്ക്വാഡിലേക്ക് കിം ഓരോ വ‍ർഷവും തിര‍ഞ്ഞെടുക്കുന്നതെന്നാണ് പാർക്കിനെ ഉദ്ധരിച്ച് മിറർ റിപ്പോർട്ട് ചെയ്യുന്നത്. സൗന്ദര്യവും വിശ്വസ്തതയും കണക്കിലെടുത്താണത്രേ കിം സുന്ദരികളെ സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കുന്നത്. താൻ രണ്ട് തവണ പ്ലഷർ സ്ക്വാഡിലേക്ക് പരി​ഗണിക്കപ്പെട്ടെങ്കിലും കുടുംബ പശ്ചാത്തലം കാരണം തിരഞ്ഞെടുക്കപ്പെട്ടില്ലെന്നാണ് യോനോമി പാർക്ക് വെളിപ്പെടുത്തുന്നത്.

'ഒരു സുന്ദരിയായ പെൺകുട്ടി പോലും വിട്ടുപോകാതിരിക്കാൻ അവർ ഓരോ ക്ലാസ് മുറികളിലും കയറിയിറങ്ങുമായിരുന്നു. സ്കൂൾ മുറ്റം പോലും പരിശോധിക്കാൻ മറക്കാറില്ല. സുന്ദരികളായ പെൺകുട്ടികളെ കണ്ടെത്തിക്കഴിഞ്ഞാൽ അവരുടെ കുടുംബ പശ്ചാത്തലവും രാഷ്ട്രീയ പശ്ചാത്തലവും പരിശോധിക്കും. ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ടിട്ടുള്ള ബന്ധുക്കളുള്ളവരോ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ളവരോ ആയ പെൺകുട്ടികളെ ഒഴിവാക്കും' - പാ‍ർക്ക് പറഞ്ഞു.

പെൺകുട്ടികളെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ അവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. പെൺകുട്ടി കന്യകയാണോ എന്ന് ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പരിശോധനയിൽ ശരീരത്തിൽ ഒരു ചെറിയ പാടുണ്ടെങ്കിൽ പോലും അവരെ പരി​ഗണിക്കില്ല. ഇത്തരത്തിൽ വിവിധ ​പരിശോധനകൾക്കും സ്ക്രീനിങ്ങുകൾക്കും ശേഷം തിരഞ്ഞെടുക്കുന്ന പെൺകുട്ടികളെ പ്യോങ്​ഗ്യാങിലേക്ക് അയയ്ക്കും. കിം ജോങ് ഉന്നിനെ തൃപ്തിപ്പെടുത്താനുള്ള ക്ലാസുകൾ നൽകി അവരെ തയ്യാറാക്കലാണ് അവിടെ നടക്കുന്നതെന്നും പാർക്ക് വെളിപ്പെടുത്തി.

പ്ലഷർ സ്ക്വാഡിലെ പെൺകുട്ടികളെ മൂന്ന് ​ഗ്രൂപ്പുകളായി തിരിക്കും. ഒരു ടീം മസാജ് ചെയ്യാനുള്ളവരാണ്, മറ്റൊന്ന് പാട്ടുപാടാനും ഡാൻസ് ചെയ്യാനുമുള്ളവരാണ്. മൂന്നാമത്തെ കൂട്ടർ കിം ജോങ് ഉന്നിനെയും മറ്റ് പുരുഷൻമാരെയും ലൈം​ഗികമായി തൃപ്തിപ്പെടുത്താനുള്ളവരാണ്. കിമ്മിനെയും കൂട്ടരെയും എങ്ങനെ തൃപ്തിപ്പെടുത്തണമെന്നത് മാത്രമാണ് ഇവർ പഠിക്കേണ്ടത്.

ഈ കൂട്ടത്തിൽ തന്നെ ഏറ്റവും സുന്ദരികളായ പെൺകുട്ടികളെ കിം ജോങ് ഉന്നിനെ നേരിട്ട് 'സേവിക്കാൻ' വേണ്ടി നിയോ​ഗിക്കും. മറ്റുള്ളവർ രാഷ്ട്രീയക്കാരെയും ജനറൽമാരെയും തൃപ്തിപ്പെടുത്താനുള്ളവരാണ്. ഇങ്ങനെ തിര‍ഞ്ഞെടുക്കുന്ന പെൺകുട്ടികളുടെ പ്രായം 20 കളുടെ പകുതിയിലെത്തിയാൽ അവരുടെ ജോലി അവസാനിക്കും. ചിലരെ ഈ നേതാക്കളുടെ സുരക്ഷാ ജീവനക്കാ‍ർ വിവാഹം ചെയ്യും. കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ​ഇലിന്റെ കാലഘട്ടത്തിൽ, 1970 കളിലാണ് ഈ പ്ലഷർ സ്ക്വാഡ് ആരംഭിക്കുന്നത്. ലൈം​ഗിക ബന്ധത്തിലേ‍ർപ്പെടുന്നത് അമരത്വം നൽകുമെന്ന് കിം ജോങ് ​ഇല്‍ വിശ്വസിച്ചിരുന്നുവെന്നും പാർക്ക് വിശദീകരിച്ചു. 2011ൽ 70ാം വയസ്സിൽ ഹൃദയാഘാതം വന്നാണ് കിം ജോങ് ​ഇല്‍ മരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com