മീ ടു ക്യാമ്പയിന് തുടക്കമിട്ട കേസ്;ഹോളിവുഡ് നിർമ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിർമ്മാതാവായ ഹാർവി വെയ്ൻസ്റ്റീൻ്റെ ശിക്ഷ ന്യൂയോർക്ക് അപ്പീൽ കോടതി റദ്ദാക്കി
മീ ടു ക്യാമ്പയിന് തുടക്കമിട്ട   കേസ്;ഹോളിവുഡ് നിർമ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ന്യൂയോർക്ക്: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിർമ്മാതാവായ ഹാർവി വെയ്ൻസ്റ്റീൻ്റെ ശിക്ഷ ന്യൂയോർക്ക് അപ്പീൽ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളിൽ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാർവി വെയ്ൻസ്റ്റീൻ്റെത്. നിർമ്മാതാവിന്റെ മൊഴികൾക്ക് പ്രാധാന്യം കൊടുക്കാതെ ആരോപണങ്ങൾ മാത്രം മുഖവിലയ്‌ക്കെടുത്തു കൊണ്ടുള്ള വിധിയായിരുന്നു മുൻ ജഡ്ജിമാരുടേത് എന്നാണ് കോടതി നിരീക്ഷണം. എന്നാൽ നിലവിൽ 2022 ലെ മറ്റൊരു ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ഹാർവി വെയ്ൻസ്റ്റീൻ ജയിലിൽ തന്നെ തുടരും.

നാലംഗ ബെഞ്ചാണ് വിധി പറഞ്ഞത്. നാലിൽ മൂന്ന് പേര് വിധി റദ്ദാക്കാൻ വോട്ട് ചെയ്തപ്പോൾ ഒരാൾ മാത്രം ഹാർവി വെയ്ൻസ്റ്റീനെതിരെയുള്ള വിധിയിൽ ഉറച്ച് നിന്നു. ലൈംഗിക അതിക്രമങ്ങളിൽ നിന്നും പൊരുതുന്ന സ്ത്രീകൾക്ക് നിരാശ പകരുന്നതാണ് കോടതിയുടെ വിധിയെന്ന് വിധിയോട് വിയോജിച്ച് വോട്ട് ചെയ്ത ജഡ്ജി മാഡ്‌ലൈൻ സിങ്‌ഗാസ് പറഞ്ഞു.

2006 ൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ അസിസ്റ്റന്റാണ് ആദ്യമായി രംഗത്ത് വരുന്നത്. ശേഷം തന്നെയും നിരന്തരം പീഡിപ്പിച്ചിരുന്നതായി ആരോപണമുയർത്തി ഒരു ഹോളിവുഡ് അഭിനേത്രിയും രംഗത്തെത്തി. സംഭവം ഹോളിവുഡ് സിനിമാ ലോകത്ത് വലിയ വിവാദങ്ങൾക്കിടയായാക്കി. വിചാരണയ്ക്ക് ശേഷം 2020 ഫെബ്രുവരിയിൽ വെയ്ൻസ്റ്റീൻ 23 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. ഈ ശിക്ഷാ വിധിയാണ് കോടതി ഇപ്പോൾ റദ്ദാക്കിയത്. എന്നാൽ 2022 ലെ മറ്റൊരു ബലാൽസംഗ കേസിൽ വിചാരണ തുടരുന്ന അദ്ദേഹം ജയിലിൽ തന്നെ തുടരും. "ഷേക്സ്പിയർ ഇൻ ലവ്" അടക്കമുള്ള ഓസ്കാർ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായ ഹാർവി വെയ്ൻസ്റ്റീൻ മീ ടു ആരോപണത്തോടെയാണ് ഹോളിവുഡിൽ നിന്നും പിൻവാങ്ങുന്നത്.

മീ ടു ക്യാമ്പയിന് തുടക്കമിട്ട   കേസ്;ഹോളിവുഡ് നിർമ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി
സല്‍മാന്‍ ഖാന്റെ വീടിന് നേര്‍ക്കുണ്ടായ വെടിവെയ്പ്പ്: തോക്ക് നല്‍കിയ രണ്ട് പേര്‍ അറസ്റ്റില്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com