'ടെസ്‌ലയുടെ വിജയത്തിന് അത് സഹായിച്ചിട്ടുണ്ട്'; മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ഇലോൺ മസ്ക്

വിഷാദം പോലുള്ള അവസ്ഥകളുണ്ടാകുമ്പോൾ കെറ്റാമൈൻ ഉപയോഗിക്കുമെന്നും അത് അത്തരം അവസ്ഥകളില്‍ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്നുവെന്നും മസ്ക്
'ടെസ്‌ലയുടെ വിജയത്തിന് അത് സഹായിച്ചിട്ടുണ്ട്'; മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ഇലോൺ മസ്ക്

ശതകോടീശ്വരൻ ഇലോൺ മസ്‌ക് വിഷാദരോഗത്തിന് കെറ്റാമൈൻ പോലുള്ള സൈക്കഡെലിക് മരുന്നുകൾ ഉപയോഗിക്കുന്നത് ഏതാനും ആഴ്ചകൾക്ക് മുമ്പ് വാർത്തയായിരുന്നു. പിന്നാലെ ടെസ്‌ലയിലെയും സ്‌പേസ് എക്‌സിലെയും നിരവധി ബോർഡ് അംഗങ്ങൾ അദ്ദേഹത്തിൻ്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ കെറ്റാമൈൻ ഉപയോഗം കമ്പനിയെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിച്ചതായി പറഞ്ഞിരിക്കുകയാണ് ഇലോൺ മസ്ക്.

മാധ്യമപ്രവർത്തകനായ ഡോൺ ലെമണുമായുള്ള അഭിമുഖത്തിലായിരുന്നു മസ്ക് ഇക്കാര്യം പറഞ്ഞത്. ചില സമയങ്ങളിൽ വിഷാദം പോലുള്ള അവസ്ഥകളുണ്ടാകുമ്പോൾ കെറ്റാമൈൻ ഉപയോഗിക്കുമെന്നും അത് അത്തരം അവസ്ഥകളില്‍ നിന്ന് പുറത്തുകടക്കാൻ സഹായിക്കുന്നുവെന്നും മസ്ക് പറഞ്ഞു.

ഓരോ ആഴ്‌ചയിലും ചെറിയ അളവിൽ താൻ മരുന്ന് ഉപയോഗിക്കാറുണ്ടെന്നും യഥാർത്ഥ ഡോക്ടറുടെ നിർദേശ പ്രകാരമാണ് മരുന്ന് ഉപയോഗിക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. മരുന്ന് ഉപയോഗം തൻ്റെ സർക്കാർ കരാറുകളെയോ നിക്ഷേപക ബന്ധങ്ങളെയോ ബാധിക്കുമെന്ന് താൻ കരുതുന്നില്ലെന്നും മസ്ക് പറഞ്ഞു.

'ടെസ്‌ലയുടെ വിജയത്തിന് അത് സഹായിച്ചിട്ടുണ്ട്'; മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ഇലോൺ മസ്ക്
പെൻഗ്വിനുകളെ എണ്ണാമോ, എന്നാൽ അന്റാർട്ടിക്കയിലുണ്ട് ജോലി!

ഈ വർഷം ജനുവരിയിൽ പ്രസിദ്ധീകരിച്ച വാൾസ്ട്രീറ്റ് ജേണലിലെ റിപ്പോർട്ട് പ്രകാരം ഇലോൺ മസ്ക് സ്വകാര്യ പാർട്ടികളിൽ എൽഎസ്ഡി, കൊക്കൈൻ തുടങ്ങിയ മയക്കുമരുന്നുകൾ നിരന്തരമായി ഉപയോഗിച്ചിട്ടുണ്ടന്ന് പറയുന്നു. മസ്‌കിന്റെ അസ്വാഭാവികമായ പെരുമാറ്റത്തിലും മയക്കുമരുന്ന് ഉപയോഗത്തിലും രോഷാകുലയായി, 2019 ൽ ടെസ്‌ല ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കേണ്ടെന്ന് ടെസ്‌ലയിലെ മുൻ ഡയറക്ടർ ലിൻഡ ജോൺസൺ റൈസ് തീരുമാനിച്ചതായും റിപ്പോർട്ട് പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com