ലിബിയയില് നാശം വിതച്ച് ഡാനിയേല് കൊടുങ്കാറ്റ്; 5000ത്തിലധികം പേർക്ക് ജീവൻ നഷ്ടമായി

വെള്ളപ്പൊക്കം ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി

dot image

ട്രിപോളി: ലിബിയയില് നാശം വിതച്ച് ഡാനിയേല് കൊടുങ്കാറ്റ്. വെള്ളപ്പൊക്കത്തിൽ ഇതുവരെ 5000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടമായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 10,000-ത്തിലധികം ആളുകളെ കാണാതായതായും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസും റെഡ് ക്രസന്റ് സൊസൈറ്റികളും സ്ഥിരീകരിച്ചു. വെള്ളപ്പൊക്കം ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. കൊടുങ്കാറ്റ് ഏറ്റവും മോശമായി ബാധിച്ചത് ഡെർണയിലാണ്.

നഗരത്തിന് മുകളിലുള്ള പർവതനിരകളിലെ രണ്ട് അണക്കെട്ടുകൾ തകർന്നു. ഇത്രയും വലിയ ദുരന്തം രാജ്യം മുമ്പ് നേരിട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചുകൊണ്ട് സിവിൽ ഏവിയേഷൻ മന്ത്രി ഹിചെം അബു ചിയോവാട്ട് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

പ്രളയത്തെ തുടർന്ന് പലയിടത്തും ഇന്റർനെറ്റ്, ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ തടസ്സപ്പെട്ടു. ലിബിയയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ലിബിയൻ പോസ്റ്റ് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സെപ്റ്റംബർ 12-ന് നിരവധി പ്രദേശങ്ങളിൽ സേവനങ്ങൾ പുനഃസ്ഥാപിച്ചതായി റിപ്പോർട്ട് ഉണ്ട്. എല്ലാ പൗരന്മാർക്കും സൗജന്യ ഇന്റർനെറ്റ് സേവനമുൾപ്പടെ നൽകുന്നതിന് ലിബിയൻ പ്രധാനമന്ത്രി ടെലികോം ദാതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us