'ബാബറിനെ മാത്രം ബലിയാടാക്കി പാകിസ്താന്‍ രക്ഷപ്പെടുന്നു': പിഴവ് സിസ്റ്റത്തിന്‍റേതാണെന്ന് വസീം അക്രം

ലോകകപ്പില്‍ പാകിസ്താന്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെയായിരുന്നു മുന്‍ ക്യാപ്റ്റന്റെ പ്രതികരണം
'ബാബറിനെ മാത്രം ബലിയാടാക്കി പാകിസ്താന്‍ രക്ഷപ്പെടുന്നു': പിഴവ് സിസ്റ്റത്തിന്‍റേതാണെന്ന് വസീം അക്രം

ഇസ്ലാമാബാദ്: ലോകകപ്പിലെ പാകിസ്താന്റെ പരാജയത്തില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ മാത്രം കുറ്റപ്പെടുത്തരുതെന്ന് മുന്‍ താരം വസീം അക്രം. ടീമിന്റെ മോശം പ്രകടനത്തിലും പരാജയത്തിലും ബാബര്‍ മാത്രമാണ് പലപ്പോഴും ബലിയാടാകുന്നത്. ലോകകപ്പിലെ പരാജയത്തില്‍ ക്യാപ്റ്റനെ മാത്രം പഴിചാരി ടീമൊന്നാകെ രക്ഷപ്പെടുകയാണെന്ന് പറയുകയാണ് വസീം അക്രം. ഇത് ടീമിന്റെയും സിസ്റ്റത്തിന്റെയും മുഴുവന്‍ പിഴവാണെന്നും വസീം അക്രം ആരോപിച്ചു. ലോകകപ്പില്‍ പാകിസ്താന്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെയായിരുന്നു മുന്‍ ക്യാപ്റ്റന്റെ പ്രതികരണം.

'ക്യാപ്റ്റന്‍ മാത്രമല്ല ക്രിക്കറ്റ് കളിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ബാബര്‍ അസമിന് ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിലും ഈ ലോകകപ്പ് ടൂര്‍ണമെന്റിലും ബാബര്‍ ക്യാപ്റ്റന്‍സിയില്‍ നിരവധി പിഴവുകള്‍ വരുത്തിയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്താനാകില്ല. കഴിഞ്ഞ ഒരു വര്‍ഷമായി സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം മുഴുവന്‍ സിസ്റ്റത്തിന്റെയും തെറ്റാണ്. ആരാണ് പരിശീലകനെന്നോ ആരാണ് പുറത്തേക്ക് പോകുന്നതെന്നോ വരുന്നതെന്നോ അറിയാത്ത കളിക്കാരാണ് ടീമിലുള്ളത്. എന്നാല്‍ ബാബര്‍ മാത്രമാണ് ബലിയാടാവുന്നത്', വസീം പറയുന്നു.

ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ബാബറിന്റെ ബാറ്റിങ് മികവിനെ കാര്യമായി ബാധിച്ചുവെന്നും വസീം അക്രം സമ്മതിക്കുന്നു. 'ബാബര്‍ ഒരു സ്റ്റാര്‍ പ്ലേയറാണ്. അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ രാജ്യം മുഴുവന്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ക്യാപ്റ്റന്‍സി ബാബറിന്റെ പ്രകടനത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ലോകകപ്പിലും ഏഷ്യാകപ്പിലും ബാബര്‍ ശരിക്കും സമ്മര്‍ദ്ദത്തിലായിരുന്നു. സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം പഠിക്കേണ്ടതുണ്ട്. ക്രീസിലുള്ളപ്പോള്‍ എങ്ങനെ റണ്‍സ് നേടാമെന്ന് ഒരു ബാറ്റ്‌സ്മാനായി മാത്രം ചിന്തിക്കണം', വസീം കൂട്ടിച്ചേര്‍ത്തു.

'ബാബറിനെ മാത്രം ബലിയാടാക്കി പാകിസ്താന്‍ രക്ഷപ്പെടുന്നു': പിഴവ് സിസ്റ്റത്തിന്‍റേതാണെന്ന് വസീം അക്രം
ഇം​ഗ്ലീഷ് വിൻ​ഗ്ലീഷ്; പാകിസ്താനെ തകർത്ത് ചാമ്പ്യൻസ് ട്രോഫി പ്രതീക്ഷകൾ സജീവമാക്കി

അവസാന മത്സരത്തില്‍ പാകിസ്താന്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോട് 93 റണ്‍സിന്റെ പരാജയം വഴങ്ങിയിരുന്നു. ഇതോടെയാണ് ലോകകപ്പിന്റെ സെമി കാണാതെ പാകിസ്താന്‍ പുറത്തായത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 വിജയലക്ഷ്യം പാകിസ്ഥാന് 6.4 ഓവറില്‍ മറികടക്കണമായിരുന്നു. എങ്കില്‍ മാത്രമേ ന്യൂസിലന്‍ഡിനെ മറികടന്ന് സെമിയില്‍ ഇടം പിടിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. 6.4 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ പാകിസ്താന് അടിയറവ് പറയേണ്ടി വന്നു. വിജയലക്ഷ്യം പിന്തുടരാനെത്തിയ പാകിസ്താന്‍ 43.3 ഓവറില്‍ 244 റണ്‍സിന് ഓള്‍ഔട്ടായി. മൂന്ന് വിക്കറ്റ് നേടിയ ഡേവിഡ് വില്ലിയാണ് പാകിസ്താന്റെ നട്ടെല്ല് തകര്‍ത്തത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്‌സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തിലാണ് കൂറ്റന്‍ വിജയലക്ഷ്യം സ്വന്തമാക്കിയത്. ജോ റൂട്ട് (60), ജോണി ബെയര്‍‌സ്റ്റോ (59) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ഇംഗ്ലണ്ട് നേരത്തെ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com