അന്താരാഷ്ട്ര ആണവ ശാസ്ത്ര ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ സൗദി; 19 രാജ്യങ്ങൾ പങ്കെടുക്കും

ലോകമെമ്പാടുമുള്ള പ്രഗത്ഭരായ വിദ്യാർത്ഥികൾക്ക് ശാസ്ത്രീയ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണിത്.

അന്താരാഷ്ട്ര ആണവ ശാസ്ത്ര ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാൻ സൗദി; 19 രാജ്യങ്ങൾ പങ്കെടുക്കും
dot image

മൂന്നാമത് അന്താരാഷ്ട്ര ആണവ ശാസ്ത്ര ഒളിമ്പ്യാഡിന് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് സർവകലാശാല ആതിഥേയത്വം വഹിക്കും. ഓഗസ്റ്റ് 2 മുതൽ 9 വരെ നടക്കുന്ന പരിപാടി ഓഗസ്റ്റ് 3-ന് മക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ മിഷാൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 19 രാജ്യങ്ങളിൽ നിന്നായി വിദ്യാർത്ഥികളും വിദഗ്ധരും ഉൾപ്പെടെ 120-ലധികം പ്രമുഖർ ഈ അന്താരാഷ്ട്ര മേളയിൽ പങ്കെടുക്കും.

ആണവ ശാസ്ത്രത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളും സാധ്യതകളും യുവതലമുറയ്ക്കിടയിൽ പ്രോത്സാഹിപ്പിക്കുകയാണ് ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) അംഗീകരിച്ച ഈ വേദിയുടെ പ്രധാന ലക്ഷ്യം. ലോകമെമ്പാടുമുള്ള പ്രഗത്ഭരായ വിദ്യാർത്ഥികൾക്ക് ശാസ്ത്രീയ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണിത്.

ശാസ്ത്ര മേഖലയിൽ വലിയ മുന്നേറ്റം നടത്തുന്ന സൗദി അറേബ്യ, മുൻവർഷങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മലേഷ്യയിൽ നടന്ന ഒളിമ്പ്യാഡിന്റെ പതിപ്പിൽ ഒരു വെള്ളിയും മൂന്ന് വെങ്കല മെഡലുകളും നേടി സൗദി ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണ സ്വന്തം നാട്ടിൽ നടക്കുന്ന മേളയിലും സൗദി മികച്ച നേട്ടം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ്.

Content Highlights: Saudi Arabia is set to host the International Nuclear Science Olympiad, bringing together participants from 19 countries. The event aims to promote nuclear science education, innovation, and international collaboration among young scientists.

dot image
To advertise here,contact us
dot image