ജനസംഖ്യയിൽ വൻ കുതിച്ചുചാട്ടവുമായി ദുബായ്; സ്ഥിരതാമസക്കാരുടെ എണ്ണം 47.4 ലക്ഷം കവിഞ്ഞു

1881-ൽ വെറും 12,000 പേർ മാത്രമുണ്ടായിരുന്ന ദുബായ്, ചരിത്രത്തിലെ ഏറ്റവും മികച്ച വാർഷിക വളർച്ച നിരക്കുകളിലൊന്നിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്

ജനസംഖ്യയിൽ വൻ കുതിച്ചുചാട്ടവുമായി ദുബായ്; സ്ഥിരതാമസക്കാരുടെ എണ്ണം 47.4 ലക്ഷം കവിഞ്ഞു
dot image

ദുബായിലെ ജനസംഖ്യയിലും കുടിയേറ്റത്തിലും ചരിത്രപരമായ വൻ കുതിച്ചുചാട്ടം. 2026-ന്റെ തുടക്കം മുതൽ ഇതുവരെ 1,61,000-ത്തിലധികം പുതിയ താമസക്കാരാണ് എമിറേറ്റിലേക്ക് എത്തിയത്. ഇതോടെ ദുബായിലെ മൊത്തം സ്ഥിരതാമസക്കാരുടെ എണ്ണം 47.4 ലക്ഷം (4.74 ദശലക്ഷം) കവിഞ്ഞതായി ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

2025 അവസാനത്തിൽ 4.58 ദശലക്ഷമായിരുന്ന ജനസംഖ്യയിലാണ് ഏതാനും മാസങ്ങൾക്കുള്ളിൽ 1,61,335 പേരുടെ വർദ്ധനവുണ്ടായത്. മറ്റ് എമിറേറ്റുകളിൽ നിന്നുള്ള തൊഴിലാളികൾ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ എന്നിവർ കൂടി എത്തുന്നതോടെ ദുബായിലെ പകൽ സമയത്തെ ജനസംഖ്യ 6.39 ദശലക്ഷം വരെയായി ഉയരുന്നുണ്ട്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവിഷ്കരിച്ച 'ദുബായ് പോപ്പുലേഷൻ നൗ' എന്ന തത്സമയ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.

പരമ്പരാഗത സെൻസസുകൾക്ക് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, സ്മാർട്ട് ഗവൺമെന്റ് ഡാറ്റാബേസുകൾ എന്നിവ ഉപയോഗിച്ചാണ് ജനസംഖ്യ തത്സമയം കണക്കാക്കുന്നത്. എമിറേറ്റിലുള്ളവരിൽ 30 നും 34 നും ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും വലിയ വിഭാഗം (15.45 ശതമാനം). രാജ്യത്തിന്റെ ശക്തമായ യുവ തൊഴിൽ ശക്തിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

1881-ൽ വെറും 12,000 പേർ മാത്രമുണ്ടായിരുന്ന ദുബായ്, ചരിത്രത്തിലെ ഏറ്റവും മികച്ച വാർഷിക വളർച്ച നിരക്കുകളിലൊന്നിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്. ഭാവിയിലെ ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പാർപ്പിട മേഖല തുടങ്ങിയവയുടെ കൃത്യമായ ആസൂത്രണത്തിന് ഈ സ്മാർട്ട് ഡാറ്റ നിർണായക പങ്ക് വഹിക്കും.

Content Highlights: Dubai's population has surpassed 4.74 million residents, marking another milestone in the emirate's rapid urban and economic growth. The increase highlights Dubai's attractiveness as a global destination for professionals, investors, businesses, and expatriates.

dot image
To advertise here,contact us
dot image