പ്രവാസികൾക്ക് ആശ്വാസം; കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ കൂട്ടാൻ യുഎഇ വിമാനക്കമ്പനികൾ

ഷാര്‍ജയില്‍ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊളംബോ, ബാങ്കോക്ക് ഉള്‍പ്പെടെയുളള സ്ഥലങ്ങളിലേക്ക് എയര്‍ അറേബ്യയുടെ സര്‍വീസും ലഭ്യമാണ്

പ്രവാസികൾക്ക് ആശ്വാസം; കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ കൂട്ടാൻ യുഎഇ വിമാനക്കമ്പനികൾ
dot image

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ യുഎഇ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ വിപുലീകരിക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കും വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകും. സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് അയവ് വന്നതോടെയാണ് എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ തുടങ്ങി വിവിധ ദേശീയ വിമാന കമ്പനികള്‍ സര്‍വീസുകള്‍ വിപുലീകരിക്കുന്നത്.

ഘട്ടം ഘട്ടമായി സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനിനായി ഇപ്പോള്‍ നടന്നുവരുന്ന നടപടികളുടെ ഭാഗമായി കൂടുതല്‍ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നിരവധി രാജ്യങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ഇതിനകം തന്നെ വിവിധ വിമാന കമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ മികച്ച വളര്‍ച്ച കണക്കിലെടുത്ത്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്കുള്ള സര്‍വീസുകളും വിപുലീകരിക്കാനാണ് ഇത്തിഹാദിന്റെ തീരുമാനം.

അബുദാബിയെ പ്രധാന ഹബ്ബാക്കി മാറ്റി ഈ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിങ്ങള്‍ക്ക് പുറമെ അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്കും ഇപ്പോള്‍ എത്തിഹാദിന്റെ സര്‍വീസുകള്‍ ലഭ്യമാണ്. കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, കാബൂള്‍, കൊളംബോ ഉള്‍പ്പെടെയുളള സ്ഥലങ്ങളിലേക്ക് ഫ്‌ളൈ ദുബായിയും സര്‍വീസ് നടത്തുന്നു.

ഷാര്‍ജയില്‍ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊളംബോ, ബാങ്കോക്ക് ഉള്‍പ്പെടെയുളള സ്ഥലങ്ങളിലേക്ക് എയര്‍ അറേബ്യയുടെ സര്‍വീസും ലഭ്യമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ വിപുലീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. നിലവിലെ സാഹച്യത്തില്‍ വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിമാന കമ്പനികള്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.

Content Highlights: UAE airlines are planning to expand flight services to several Indian cities, including Kerala, offering relief to expatriates with better connectivity and more travel options.

dot image
To advertise here,contact us
dot image