യുഎഇയിൽ സ്കൂളുകൾ തുറന്നു; 10 ലക്ഷത്തിലധികം കുട്ടികൾ വിദ്യാലയങ്ങളിൽ തിരിച്ചെത്തി

അധ്യാപരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു

യുഎഇയിൽ സ്കൂളുകൾ തുറന്നു; 10 ലക്ഷത്തിലധികം കുട്ടികൾ വിദ്യാലയങ്ങളിൽ തിരിച്ചെത്തി
dot image

സംഘര്‍ഷ സാഹചര്യങ്ങളെ തുടര്‍ന്ന് അടച്ച യുഎഇയിലെ വിദ്യാലയങ്ങള്‍ വീണ്ടും തുറന്നു. 10 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മടങ്ങിയെത്തിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വീണ്ടും നേരിട്ടുള്ള പഠനം ആരംഭിച്ചത്. 50 ദിവസത്തോളം നീണ്ട ഓണ്‍ലൈന്‍ പഠനത്തിന് പിന്നാലെയാണ് യുഎഇയിലെ വിദ്യാലയങ്ങളില്‍ കുട്ടികൾ വീണ്ടും തിരിച്ചെത്തിയത്.

അധ്യാപരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം. അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പുതിയ സുരക്ഷാ നടപടികളെക്കുറിച്ച് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ക്യാംപസുകളിലെ ജനാലകളില്‍ നിന്ന് മാറി ഇടനാഴികളില്‍ പ്രത്യേകം സുരക്ഷിത മേഖലകള്‍ നീല സ്റ്റിക്കറുകള്‍ ഉപയോഗിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ തുറന്നെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ അനുമതിയുണ്ട്.

ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ കര്‍ശനമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച സ്‌കൂളുകള്‍ക്ക് മാത്രമാണ് നേരിട്ടുള്ള പഠനത്തിന് അനുമതി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി ലഭിക്കാത്ത സ്‌കൂളുകളില്‍ ഇന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടര്‍ന്നു. വരും ദിവസങ്ങളില്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിട്ടുള്ള പഠനം പുരനാരംഭിക്കും. വിവിധ സ്വകാര്യ സ്‌കൂളുകള്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഉടന്‍ തുറക്കില്ലെന്ന് രക്ഷിതാക്കളെ അറിയിച്ചിരന്നു.

സ്‌കൂളുകള്‍ ബസുകള്‍ക്ക് പ്രത്യേക സുരക്ഷാ മാനദണ്ഡവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സ്‌കൂള്‍ ബസുകള്‍ 'സ്റ്റോപ്പ്' ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇരുവശങ്ങളില്‍ നിന്നുമുള്ള വാഹനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തണമെന്ന നിര്‍ദ്ദേശം കൃത്യമായി പാലിക്കണമെന്ന് അബുദാബി പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ ബസുകളില്‍ നിന്ന് ചുരുങ്ങിയത് അഞ്ച് മീറ്റര്‍ അകലം പാലിച്ചായിരിക്കണം വാഹനങ്ങള്‍ നിര്‍ത്തേണ്ടതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

Content Highlights: Schools across the UAE have reopened, with more than 1 million students returning to classrooms for the new academic year. Educational institutions witnessed heavy activity across major emirates.

dot image
To advertise here,contact us
dot image