

ആളുകൾ പരിചയപ്പെടുന്നതിന് ഏറ്റവും പ്രധാനയിടമായി ഡേറ്റിങ് ആപ്പുകൾ മാറിക്കഴിഞ്ഞു. ആളുകൾ കണക്ടാവുന്നു, സംസാരിക്കുന്നു പിന്നാലെ ഒന്നിച്ച് ജീവിക്കണോ എന്നും ചിന്തിക്കുന്നു. ചിലസമയങ്ങളിൽ ആഴത്തിലുള്ള ബന്ധങ്ങളിലേക്ക് ആളുകളെ നയിക്കുന്നതിനും ഡേറ്റിങ് ആപ്പുകളാണ്. ഇവിടെ ഒരു ഓസ്‌ട്രേലിയൻ യുവതിയുടെ ഡേറ്റിങ് അനുഭവമാണ് വൈറലായിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇവർ ഡേറ്റ് ചെയ്തത് 416 പുരുഷന്മാരെയാണ്. തന്റെ ഡേറ്റിങ് യാത്രയെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലിൽ ചില ഉപദേശങ്ങളും അവർ മുന്നോട്ടുവയ്ക്കുന്നുണ്ട്.
അഡ്‌ലെയ്ഡ് സ്വദേശിയയ എലൻ ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ്. ടിക്ക്‌ടോക്കിലൂടെയാണ് തന്റെ ഡേറ്റിങ് യാത്രയെ കുറിച്ചൊരു പോസ്റ്റ് അവർ പങ്കുവച്ചത്. നിരവധി ഫോളോവേഴ്‌സാണ് എലന് ടിക്ക്‌ടോക്കിലുള്ളത്. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ 416 പേരെ ഡേറ്റ് ചെയ്തു. ഈ എണ്ണം കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാം. ഈ ഡേറ്റുകളാണ് തന്നെ കൂടുതൽ പക്വതയുള്ള വ്യക്തിയാക്കിയതെന്ന് അവർ പറയുന്നു. ഡേറ്റിങ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന സ്ത്രീകൾക്കാണ് എലൻ ഉപദേശം നൽകുന്നത്. ഒരാളുടെ ബാഹ്യരൂപത്തെ കുറിച്ചുള്ള ഡിമാന്റുകൾ സ്ത്രീകൾ ഒഴിവാക്കണമെന്നാണ് എലൻ പറയുന്നത്്. പ്രധാനമായും ഉയരം എന്ന ഘടകത്തിന് നൽകുന്ന പ്രാധാന്യം.
ഇത്തരം മാനദണ്ഡങ്ങൾ ആത്മാർത്ഥമായ മാച്ചുകളെ ലഭിക്കുന്നതിന് തടസമാവുമത്രേ. താൻ ഡേറ്റ് ചെയ്തവരിൽ മികച്ചയാളുകളിൽ പലരും ഉയരമുള്ളവരായിരുന്നു. ഇവർ ഉയരം മാനദണ്ഡമായി ലിസ്റ്റ് ചെയ്തിരുന്നവരെ ഒഴിവാക്കിയത്രേ. ഇടുങ്ങിയ ചിന്താഗതിയുള്ളവരായെ ഇത്തരക്കാരെ പുരുഷന്മാർ പരിഗണിക്കുകയുള്ളുവെന്നാണ് എലൻ പറയുന്നത്.
ഇടുങ്ങിയതും പ്രത്യേക ഡിമാന്റുകൾ ഉണ്ടായിരുന്നവരെയും താൻ ഡേറ്റിങ് ആപ്പിൽ നിന്നും തെരഞ്ഞെടുത്തിരുന്നില്ലെന്നാണ് എലനും പറയുന്നത്. മാത്രമല്ല മികച്ച റെസ്റ്റോറന്റുകൾ അറിയാവുന്ന, കൃത്യമായി പൂക്കൾ സമ്മാനിക്കുന്ന, എന്താണ് ചെയ്യേണ്ടതെന്നും പറയേണ്ടതെന്നും അറിയാവുന്ന പുരുഷന്മാരെ ചൂസ് ചെയ്യരുതെന്നും അവർ റെഡ് ഫ്‌ളാഗുകളാണെന്നും എലൻ പറയുന്നു. ഇവർ ഡേറ്റിങ് ഗെയിമാണ് കളിക്കുന്നതെന്നാണ് എലന്റെ കണ്ടെത്തൽ. മികച്ചതും വിശ്വാസയോഗ്യവുമായ പുരുഷന്മാർ കുറച്ച് ഉത്കണ്ഠയുള്ളവരാകും, പ്രത്യേകിച്ച് ആദ്യ ഡേറ്റിൽ എന്നാണ് യുവതിയുടെ കണ്ടെത്തൽ.
Content Highlights: A woman who dated 416 men within a span of two years has spoken openly about her experiences and shared advice for other women. Drawing from her dating journey, she highlighted key lessons about relationships