
പാലക്കാട് സ്വദേശിയായ മലയാളി യുവാവിനെ ബഹ്റൈനിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർകാട് സ്വദേശി 28 വയസുള്ള അമൽ പുലകുന്നത്ത് ആണ് മരിച്ചത്. ബഹ്റൈനിൽ ഇലക്ട്രീഷ്യനായി ജോലിചെയ്തു വരികയായിരുന്നു. പിതാവ് പ്രമോദ്, മാതാവ് തുളസി. മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കാനായുള്ള നടപടിക്രമങ്ങൾ ബികെഎസ്എഫിന്റെ നേതൃത്വത്തിൽ നടന്നുവരികയാണെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
Content Highlights: Palakkad native found dead in Bahrain