ഷാർജയിൽ ഫെബ്രുവരി 21 വരെ റോഡ് അടച്ചിടും

ഷാർജ ലൈറ്റ്സ് ഫെസ്റ്റിവലിന് മുന്നോടിയായുള്ള പ്രവൃത്തികൾ നടക്കുന്നതിനാലാണ് അടച്ചുപൂട്ടുന്നതെന്നാണ് വിവരം

ഷാർജയിൽ ഫെബ്രുവരി 21 വരെ  റോഡ് അടച്ചിടും
dot image

ഷാർജ: എമിറേറ്റിലെ യൂണിവേഴ്സിറ്റി സിറ്റി ഹാളിലേക്കുള്ള സ്ട്രീറ്റ് ഫെബ്രുവരി 21വരെ അടച്ചിടുന്നതായി ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ജനുവരി 23 മുതൽ ഫെബ്രുവരി 21 ബുധനാഴ്ച വരെ അടച്ചിടുന്നത്. ഷാർജ ലൈറ്റ്സ് ഫെസ്റ്റിവലിന് മുന്നോടിയായുള്ള പ്രവൃത്തികൾ നടക്കുന്നതിനാലാണ് അടച്ചുപൂട്ടുന്നതെന്നാണ് വിവരം. ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്ത റൂട്ട് പൂർണ്ണമായും അടച്ചിടുമെന്നും ആർടിഎ അറിയിച്ചു. വാഹനമോടിക്കുന്നവർ ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു.

പ്ലാനിൽ കാണിച്ചിരിക്കുന്ന ഇതര റൂട്ടുകൾ ഉപയോഗിക്കാനും ട്രാഫിക്, ദിശാസൂചനകൾ പാലിക്കാനും വാഹനമോടിക്കുന്നവരോട് അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നിർദേശമുണ്ട്.

dot image
To advertise here,contact us
dot image