

കൊച്ചി: പെരുമ്പാവൂര്‍ നെടുങ്ങപ്രയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം. നെടുങ്ങപ്ര സ്വദേശി ബേസില്‍ ടി ഏലിയാസിന്റെയും പിങ്കിയുടെയും മകന്‍ ജോഷ്വയാണ് മരിച്ചത്. കോട്ടപ്പടി-കുറുപ്പംപടി റോഡില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം നടന്നത്.
അച്ഛനൊപ്പം വീടിനടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു ജോഷ്വ. കടയില്‍ പോയി തിരികെ വരുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിത വേഗതയില്‍ എത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയും ജോഷ്വയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ജോഷ്വ മരിച്ചു.
സംഭവത്തില്‍ ടിപ്പര്‍ ലോറിയും ഡ്രൈവറേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Content Highlights- A six year old boy died in Perumbavoor after a speeding tipper lorry hit him while he was crossing the road.