റമദാന് മുന്നോടിയായി പള്ളികൾക്ക് പുതിയ മാർ​ഗനിർദ്ദേശവുമായി സൗദി

പള്ളിയിലെ ജീവനക്കാര്‍ക്ക് അവധിയെടുക്കുന്നതിനും നിയന്ത്രണമുണ്ട്

റമദാന് മുന്നോടിയായി പള്ളികൾക്ക് പുതിയ മാർ​ഗനിർദ്ദേശവുമായി സൗദി
dot image

സൗദി അറേബ്യയില്‍ റമദാന് മുന്നോടിയായി പള്ളികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇസ്ലാമിക് കാര്യ മന്ത്രാലയം. ഉമ്മുല്‍ ഖുറ കലണ്ടര്‍ പ്രകാരമുള്ള നമസ്‌കാര സമയക്രമം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇശാ-ഫജര്‍ ബാങ്കുകള്‍ക്ക് ശേഷം 15 മിനിറ്റ് കഴിഞ്ഞ് മാത്രമേ നമസ്‌കാരം ആരംഭിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

റമദാനിലെ അവസാന പത്ത് ദിനങ്ങളിലെ രാത്രി നമസ്‌കാരം പ്രഭാതത്തിന് മുമ്പ് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും പള്ളികളോട് നിര്‍ദ്ദേശിച്ചു. പള്ളിയിലെ ജീവനക്കാര്‍ക്ക് അവധിയെടുക്കുന്നതിനും നിയന്ത്രണമുണ്ട്. അവധി ആവശ്യമുള്ളവര്‍ പകരക്കാരെ മുന്‍കൂട്ടി നിശ്ചയിക്കണമെന്നും മന്ത്രാലയം അറിയിച്ചു. പള്ളി പരിസരങ്ങളില്‍ ഭിക്ഷാടനത്തിനും കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജീവനക്കാര്‍ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

Content Highlights: Ahead of Ramadan, Saudi Arabia has issued new guidelines for mosques to ensure smooth conduct of prayers and religious activities.

dot image
To advertise here,contact us
dot image