40 വർഷമായി പ്രവാസ ജീവിതം; നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്ത് നിൽക്കെ ഹൃദയാഘാതത്തെത്തുടർന്ന് മരണം

ജിദ്ദയിലെ ബാബ് ശരീഫിൽ ആയിരുന്നു അബ്ദുസലാം ജോലി ചെയ്തിരുന്നത്

40 വർഷമായി പ്രവാസ ജീവിതം; നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്ത് നിൽക്കെ ഹൃദയാഘാതത്തെത്തുടർന്ന് മരണം
dot image

നാട്ടിലേക്ക് പോകാൻ വെറും രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ മലയാളി ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. മലപ്പുറം വൈലത്തൂർ പൊൻമുണ്ടം സ്വദേശി കുന്നത്ത് അബ്ദുസലാം ആണ് മരിച്ചത്. 64 വയസായിരുന്നു. കഴിഞ്ഞ 40 വർഷമായി പ്രവാസ ജീവിതം നയിക്കുകയായിരുന്നു അബ്ദുസലാം.

ജിദ്ദയിലെ ബാബ് ശരീഫിൽ ആയിരുന്നു അബ്ദുസലാം ജോലി ചെയ്തിരുന്നത്. രണ്ട് ദിവസത്തിനകം നാട്ടിലേക്ക് തിരിക്കുന്നതിനായി വിമാന ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ബുധനാഴ്‌ച ജിദ്ദ ജിഎൻപി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മരണാന്തര നടപടികൾ പൂർത്തിയാക്കുമെന്ന് കെഎംസിസി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ അറിയിച്ചു.

പിതാവ്: പരേതനായ മൊയ്‌ദീൻ, മാതാവ്: ബീരായുമ്മ, ഭാര്യ: റസിയാബി, മക്കൾ: അൻവർ, ഹസ്‌ന, സഹോദരങ്ങൾ: അയ്യൂബ്, സുബൈർ, സുബൈദ, സൽ‍മ.

Content Highlights: Malayali dies of heart attack in Jeddah, just two days away from returning home

dot image
To advertise here,contact us
dot image