
ഏഷ്യാ കപ്പിൽ ഇന്ത്യ- പാകിസ്താൻ കലാശപ്പോരിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്ക ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്‍റും പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി ദുബായിലെത്തി. പാകിസ്താന്‍ ആഭ്യന്തര മന്ത്രി കൂടിയായ നഖ്‌വിയായിരിക്കും ഏഷ്യാ കപ്പിൽ വിജയികളാകുന്ന ടീമിന് കിരീടം നൽകുകയെന്നാണ് റിപ്പോർട്ട്. ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ കപ്പടിച്ചാല്‍ നഖ്‌വിയില്‍ നിന്ന് ടീം കിരീടം ഏറ്റുവാങ്ങുമോ എന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ടൂര്‍ണമെന്റിന്റെ നിയമമനുസരിച്ച് ഫൈനലില്‍ വിജയിക്കുന്ന ടീമിന് എസിസി പ്രസിഡന്റാണ് ട്രോഫി സമ്മാനിക്കുക. നിലവില്‍ എസിസി പ്രസിഡന്റ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി മൊഹ്സിന്‍ നഖ്വിയാണ്. ഏഷ്യാ കപ്പ് ഒരു ഐസിസി ടൂര്‍ണമെന്റല്ല, മറിച്ച് എസിസിയാണ് ഇത് നിയന്ത്രിക്കുന്നത്.
ഏഷ്യാ കപ്പില്‍ കിരീടം നേടുകയാണെങ്കില്‍ മൊഹ്‌സിന്‍ നഖ്‌വിയുടെ കൈയില്‍ നിന്ന് ഇന്ത്യൻ ടീം കിരീടം സ്വീകരിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യൻ ടീമിന്റെ ബിസിസിഐയുടെയും നിലപാട് വ്യക്തമല്ല. എന്നാലും ഇന്ത്യക്കെതിരെ മുൻ കാലങ്ങളിൽ സംസാരിച്ചിട്ടുള്ള നഖ്‌വിയിൽ നിന്നും കിരീടം ഏറ്റുവാങ്ങില്ലെന്ന് തന്നെയായിരിക്കും ഇന്ത്യൻ ടീമിന്റെ നിലപാടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ടൂർണമെന്റിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമിലെയും താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്തില്ലായിരുന്നു. സ്‌പോർട്‌സ്മാൻ സ്പിരിറ്റിനേക്കാൾ വലുതാണ് മറ്റ് കാര്യങ്ങൾ എന്നായിരുന്നു ഇന്ത്യൻ ടീമിന്റെ നിലപാട്. ഫൈനലിന് മുമ്പ് ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ പങ്കൈടുക്കുന്ന ഫോട്ടോഷൂട്ടിൽ നിന്നും ഇന്ത്യൻ നായകൻ സൂര്യകുമാർ ഒഴിവായിരുന്നു. ഈ സാഹചര്യത്തിൽ ഫൈനലിന് ശേഷം ഇന്ത്യ ജയിക്കുകയാണെങ്കിൽ കിരീടം നഖ് വിയുടെ കയ്യിൽ നിന്നും സ്വീകരിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നത്.
Content Highlights: India vs Pakistan, Asia Cup 2025 Final: ACC chief Mohsin Naqvi arrives in Dubai