
May 20, 2025
03:19 PM
ദോഹ: അടുത്ത വർഷം കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് നടത്താനൊരുങ്ങി ഖത്തർ എയർവേയ്സ്. സർവീസ് ശൃംഖലയുടെ വിപുലീകരണം മെച്ചപ്പെടുത്താൻ വേണ്ടിയാണ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വിപുലീകരിക്കാൻ തീരുമാനിച്ചത്. സർവീസ് വർധിപ്പിക്കുന്നതോടെ ആളുകളെ ദോഹയിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യം.
2024 ജൂൺ 12 മുതൽ ദോഹയിൽ നിന്ന് വെനീസിലേക്കുള്ള സർവീസ് പുനരാരംഭിക്കും. ജൂലൈ ഒന്ന് മുതൽ ജർമനിയിലെ ഹാംബർഗിലേക്ക് സർവീസ് ആരംഭിക്കും. വെനീസിലേക്കും ഹാംബർഗിലേക്കും ആഴ്ചയിൽ ഏഴ് തവണയാണ് വിമാനം സർവീസ് നടത്തുക.
ചൈന, ജപ്പാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് വെനീസിലേക്ക് യാത്രക്കാർ ഉണ്ടാകുമെന്നാണ് ഖത്തർ എയർവേയ്സിന്റെ പ്രതീക്ഷ. അതേസമയം ദക്ഷിണാഫ്രിക്ക, തായ്ലൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലേക്കും സർവീസുകൾ വർധിപ്പിക്കും. സർവീസുകൾ നിലവിൽ വരുന്നതോടെ ദോഹയിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാവുക.