കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധ; ഒമാനിൽ രണ്ട് മരണം

ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്ത മലിനമായ കുപ്പിവെള്ളത്തില്‍ നിന്നാണ് വിഷബാധയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി

കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധ; ഒമാനിൽ രണ്ട് മരണം
dot image

ഒമാനില്‍ കുപ്പിവെള്ളത്തില്‍ നിന്ന് വിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ചു. ഉറാനസ് സ്റ്റാര്‍ എന്ന ബ്രാന്റില്‍ വില്‍പ്പന നടത്തിയിരുന്ന കുപ്പിവെള്ളം കുടിച്ചവരാണ് മരിച്ചത്. ഒരു പ്രവാസി വനിതയും ഒമാന്‍ പൗരനുമാണ് നോര്‍ത്ത് ബാത്തിനയില്‍ ദുരന്തത്തിന് ഇരയായത്. പ്രവാസിയുടെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഒമാന്‍ സ്വദേശിയും മരണത്തിന് കീഴടങ്ങി.

ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്ത മലിനമായ കുപ്പിവെള്ളത്തില്‍ നിന്നാണ് വിഷബാധയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഉറാനസ് ബ്രാന്റ് കുപ്പിവെള്ളങ്ങള്‍ വിപണികളില്‍ നിന്ന് പൂര്‍ണമായും പിന്‍വലിക്കാന്‍ റോയൽ ഒമാന്‍ പൊലീസ് ഉത്തരവിട്ടു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി.

ഇറാനില്‍ നിന്നുള്ള എല്ലാ കുപ്പിവെള്ളത്തിന്റെയും ഇറക്കുമതിയും പൂര്‍ണമായും നിരോധിച്ചു. സുരക്ഷിതമല്ലാത്ത കുപ്പിവെള്ളമോ മറ്റ് ഭക്ഷ്യവസ്തുക്കളോ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു.

Content Highlights: Tragic news from Oman as two people die from poisoned bottled water

dot image
To advertise here,contact us
dot image