മസ്കത്ത് വിമാനത്താവളത്തിലെ പാർക്കിം​ഗ് നിരക്കിലെ ഇളവ്; ഈ വർഷം അവസാനം വരെ തുടരും

കഴിഞ്ഞ മാസങ്ങളില്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് നിരക്ക് കുറഞ്ഞ പാര്‍ക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയത്

മസ്കത്ത് വിമാനത്താവളത്തിലെ പാർക്കിം​ഗ് നിരക്കിലെ ഇളവ്; ഈ വർഷം അവസാനം വരെ തുടരും
dot image

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാര്‍ക്കിംഗ് നിരക്കില്‍ ഏര്‍പ്പെടുത്തിയ ഇളവ് തുടരുമെന്ന് 'ഒമാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി'. പ്രതിദിനം ഒരു റിയാല്‍ നിരക്കില്‍ എയര്‍പോര്‍ട്ടിലെ പി-5 , പി-6 പാര്‍ക്കിംഗ് ഏരിയകളില്‍ തുടര്‍ന്നും വാഹനം പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. ലോജിസ്റ്റിക്സ് ദിനാഘോഷങ്ങളുടെ ഭാഗമായാണ് നേരത്തെ നിരക്ക് ഇളവ് പ്രഖ്യാപിച്ചത്. ഇന്നലെ അവസാനിക്കേണ്ട ഇളവ് ഈ വര്‍ഷം അവസാനം വരെ തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ പ്രഖ്യാപനത്തോടെ ഒമാനില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഒമാന്റെ മറ്റു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും മൂന്ന് മാസം കൂടി പി5, പി6 പാര്‍ക്കിംഗ് ഏരിയകളില്‍ ചെറിയ ചെലവില്‍ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനാകും. കഴിഞ്ഞ മാസങ്ങളില്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് നിരക്ക് കുറഞ്ഞ പാര്‍ക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തിയത്.

Content Highlights: Muscat Airport parking rates will continue to offer a discount

dot image
To advertise here,contact us
dot image