
ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ആഴ്‌സണല്‍. ഒളിമ്പിയാക്കോസിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് ആഴ്‌സണല്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരങ്ങളായ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ബുകായോ സാകയും ഗണ്ണേഴ്‌സിന് വേണ്ടി ഗോളുകള്‍ കണ്ടെത്തി.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 12-ാം മിനിറ്റില്‍ തന്നെ ആഴ്‌സണല്‍ ലീഡെടുത്തു. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയാണ് ആതിഥേയരുടെ ആദ്യഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ബുകായോ സാക കൂടി ഗോള്‍ കണ്ടെത്തിയതോടെ ആഴ്‌സണല്‍ വിജയമുറപ്പിച്ചു.
Content Highlights: Gabriel Martinelli and Bukayo Saka on target, Arsenal beats Olympiacos in Champions League