ചൂട് സഹിക്കാന്‍ വയ്യ, എസിയുള്ള ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച ചെലഴിച്ച് യുവതി; വീഡിയോ വൈറല്‍

എസിയും കൂളറും വാങ്ങാന്‍ കിട്ടുന്നില്ലെന്നും യുവതി വീഡിയോയില്‍ പറയുന്നു

ചൂട് സഹിക്കാന്‍ വയ്യ, എസിയുള്ള ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച ചെലഴിച്ച് യുവതി; വീഡിയോ വൈറല്‍
dot image

ബെംഗളൂരു: ഉയര്‍ന്ന ചൂടിനെ പ്രതിരോധിക്കാൻ യുവതി കണ്ടെത്തിയ മാര്‍ഗം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. പ്രിയ പാല്‍ എന്ന ബെംഗളൂരു സ്വദേശിനി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ചൂടില്‍ നിന്നും ശമനം നേടാന്‍ എസിയുള്ള ഹോട്ടല്‍ മുറികളില്‍ മുറിയെടുക്കുന്നുവെന്ന് പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

എസിയില്‍ നിന്നും തണുപ്പ് കിട്ടാന്‍ വേണ്ടി മാത്രം വീടിന് തൊട്ടപ്പുറത്തുള്ള ഹോട്ടല്‍ മുറി ബുക്ക് ചെയ്യുന്നുവെന്നാണ് പ്രിയ പാല്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോക്കൊപ്പം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

'മഴ പെട്ടെന്ന് പെയ്യുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ മഴ പെയ്തില്ല. എസിയോ കൂളറോ വാങ്ങാന്‍ നോക്കി. എന്നാല്‍ കടകളില്‍ എസിയും കൂളറും കിട്ടാനില്ല. ഓണ്‍ലൈനായി വാങ്ങാന്‍ നോക്കുമ്പോള്‍ ഏഴ് ദിവസമെങ്കിലും എടുക്കുമെന്നാണ് കാണിക്കുന്നത്. അതുകൊണ്ട് ഓണ്‍ലൈനില്‍ കൂളര്‍ ബുക്ക് ചെയ്‌തെങ്കിലും ഈ ഞായറാഴ്ച ഹോട്ടലില്‍ ചെലവഴിക്കാമെന്ന് കരുതി. പുറത്ത് പോയി അവധി ദിനം ആഘോഷിക്കുന്നതിന് പകരം എസിയുള്ള മുറിയെടുത്ത് നെറ്റ്ഫ്‌ളിക്‌സ് കണ്ടിരുന്നു. ഇത് ഏറ്റവും നല്ല തീരുമാനമായെന്ന് എനിക്ക് തോന്നുന്നു', പ്രിയ പറയുന്നു.

പലരും ഇതേ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് വീഡിയോക്ക് താഴെ നിരവധി കമന്റുകള്‍ വരുന്നുണ്ട്. ബെംഗളൂരുവില്‍ ഈ വര്‍ഷം ചൂട് കൂടുതലാണെന്നും എസിയും കൂളറും വാങ്ങാന്‍ കിട്ടുന്നില്ലെന്നും കമന്റുകള്‍ വരുന്നുണ്ട്.

Content Highlights: A video has gone viral showing women booked AC hotel rooms to escape the heat

dot image
To advertise here,contact us
dot image