കുവൈത്തിൽ അനധികൃത വിസാക്കച്ചവടം നടത്തിയ തട്ടിപ്പ് സംഘം പിടിയിലായി

റെസിഡന്‍സി പ്രോസസ്സിം​ഗിനായി പണം സ്വീകരിച്ചതായി പ്രതികള്‍ സമ്മതിച്ചു

dot image

കുവൈത്തില്‍ അനധികൃത വിസാകച്ചവടം നടത്തിയ സംഘം പിടിയിലായി. 500 മുതല്‍ 900 ദിനാര്‍ വരെയാണ് അനധികൃത വിസക്കായി ഇവര്‍ ഈടാക്കിയിയിരുന്നത്. പാകിസ്താന്‍ സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം അറസ്റ്റിലായത്. റെസിഡന്‍സി പ്രോസസ്സിം​ഗിനായി പണം സ്വീകരിച്ചതായി പ്രതികള്‍ സമ്മതിച്ചു. സംഘത്തിലെ പ്രധാനി 162 തൊഴിലാളികള്‍ ഒരുമിച്ച് ജോലി ചെയ്യുന്ന 11 വ്യാജ കമ്പനികളില്‍ പങ്കാളിയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

ചില പ്രവാസികള്‍ക്ക് അവരുടെ വര്‍ക്ക് പെര്‍മിറ്റുകളില്‍ തെറ്റായ ശമ്പള വിവരങ്ങള്‍ ചേര്‍ക്കുന്നതിനായി 60 മുതല്‍ 70 ദിനാര്‍ വരെ അധികമായി ഈടാക്കിയതായും അന്വഷണത്തില്‍ വ്യക്തമായി. തുടര്‍ നിയമ നടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Content Highlights: Fraudster gang involved in illegal visa trade arrested in Kuwait

dot image
To advertise here,contact us
dot image